കൊച്ചി: പരീക്ഷാക്രമക്കേടിൽ പിഎസ്‍സിക്കെതിരെ രൂക്ഷ വിമർശനവമായി ഹൈക്കോടതി. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് നൽകിയ റിട്ട് ഹർജിയിലാണ് പിഎസ്‍സിക്കെതിരെയുള്ള വിമർശനം.
ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്ക് മൂല്യനിർണയം നടത്തിയില്ല എന്നത് പ്രത്യക്ഷ അഴിമതി അല്ലേ. ഇത് വളരെ ഗുരുതരമായ ആരോപണമാണ്.
കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പിഎസ്‍സി. ഗുരുതരമായ ആരോപണമാണ്. 58 ചോദ്യങ്ങൾ മാറ്റുന്നത് എങ്ങനെയാണ്. ഇതാണ് അഴിമതി എന്ന് പറയുന്നത്. ഇതൊരു വൻകിട അഴിമതിയാണ്. പിഎസ്‍സി നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് സംവിധാനം വേണ്ടേയെന്നും കോടതി ചോദിച്ചു. 58 ഉത്തരങ്ങൾക്ക് മാർക്ക് ഇടാതിരുന്നിട്ട് ക്ലറിക്കൽ മിസ്റ്റേക്ക് എന്ന് ന്യായീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ വാദിച്ചു. നൂതനമായ തട്ടിപ്പാണിത്. എങ്ങനെയാണ് ക്ലറിക്കൽ മിസ്റ്റേക്ക് ആവുന്നതെന്നും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്നും സർക്കാർ വാദിച്ചു.
പിഎസ്‍സി ചെയർമാൻ അടക്കമുള്ളവർ അന്വേഷണവുമായി സഹകരിക്കുന്നില്ല. 180ലേറെ പരാതികൾ പിഎസ്‍സിക്കെതിരെ ഉണ്ടെന്നും സർക്കാർ സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പിഎസ്‍സിയോട് ചോദിച്ച ഹൈക്കോടതി സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടിയെടുക്കണമെന്നും താക്കീത് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
