ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യക്ക് ആവേശ വിജയം സമ്മാനിച്ചതിന് പിന്നാലെ തന്റെ മികച്ച പ്രകടനത്തെക്കുറിച്ച് സംസാരിച്ച് തിലക് വർമ്മ.
മത്സരത്തിന് മുമ്പ് കോച്ച് ഗൗതം ഗാംഭീർ, ബാറ്റിംഗ് കോച്ച് സിദാർത്ഥ് കോടാക് എന്നിവരോട് സംസാരിച്ചപ്പോഴാണ് തനിക്ക് ആത്മവിശ്വാസം ലഭിച്ചതെന്നാണ് തിലക് വർമ്മ പറഞ്ഞത്.
'എന്റെ കരുത്തിൽ എനിക്ക് തന്നെ അഭിമാനുമുണ്ട്. ക്രൈസ്റ്റ്ചർച്ചിലെ മൽസര സന്ദർഭം വിഷമകരമായിരുന്നു. 70 റൺസിനിടെ അഞ്ച് പേരെ നമുക്ക് നഷ്ടമായി. അവസാനം വരെ പൊരുതി ടീമിനെ വിജയിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. തലേ ദിവസം കോച്ച് ഗൗതം ഗാംഭീർ സാറിനോടും ബാറ്റിംഗ് കോച്ച് സിദാർത്ഥ് കോടാക് സാറിനോടും സംസാരിച്ചപ്പോൾ അവരാണ് ആത്മവിശ്വാസം നൽകിയത്. അവസാനം വരെ പിടിച്ചുനിന്നാൽ വിജയിക്കാനാവുമെന്ന അവരുടെ വിശ്വാസമാണ് എനിക്ക് കാക്കാനായത്. എന്റെ മികവിനെ അവരാണ് പ്രചോദിപ്പിച്ചത്' തിലക് വർമ്മ പറഞ്ഞു.
തിലക് വർമ്മയുടെ അർധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ആവേശ വിജയം കൈപ്പിടിയിലാക്കാക്കിയത്. 26 പന്തുകളിൽ നിന്നും പുറത്താവാതെ 51 റൺസ് നേടിയാണ് തിലക് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആറ് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
