"ഫിറ്റ്നസിൽ സംശയമുള്ളവർക്ക് സ്ക്രീൻഷോട്ട് അയച്ചുതരാം"; വിമർശകർക്കെതിരെ ഷമി

OCTOBER 21, 2026, 4:08 AM

ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ തന്റെ ഫിറ്റ്നസിനെക്കുറിച്ച് ഉയരുന്ന വിമർശനങ്ങൾക്കും സംശയങ്ങൾക്കും ശക്തമായ മറുപടിയുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ ബംഗാളിനായി പന്തെറിഞ്ഞ ഷമി, താൻ ചെറിയ സ്പെല്ലുകൾ മാത്രമാണ് എറിയുന്നതെന്ന പ്രചാരണങ്ങളെ അക്കമിട്ട് നിരത്തിയാണ് തള്ളിക്കളഞ്ഞത്. 'സ്പോർട്സ് ടാക്കിന്' നൽകിയ അഭിമുഖത്തിലാണ് താരം കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്.

ഡൽഹിക്കെതിരായ മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിലുമായി 35.3 ഓവറുകൾ പന്തെറിഞ്ഞ് 5 വിക്കറ്റുകൾ ഷമി വീഴ്ത്തിയിരുന്നു. എന്നാൽ താൻ ചെറിയ സ്പെല്ലുകൾ മാത്രമാണ് എറിയുന്നതെന്ന് വരുത്തിതീർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഷമി ആരോപിച്ചു.

"ഞാൻ മൂന്ന് ഓവറുകൾ മാത്രമാണ് എറിയുന്നതെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിൽ, അതിനൊപ്പം നാല്, അഞ്ച്, ആറ്, അല്ലെങ്കിൽ ഏഴ് ഓവറുകൾ അടങ്ങുന്ന സ്പെല്ലുകളും ഞാൻ എറിഞ്ഞിട്ടുണ്ടെന്ന് ഓർക്കണം. പക്ഷെ അത് ആരും ശ്രദ്ധിച്ചില്ല. ഇനി ആർക്കെങ്കിലും എന്റെ സ്പെല്ലുകളെക്കുറിച്ച് സംശയമുണ്ടെങ്കിൽ, സ്കോർകാർഡിന്റെ 'സ്ക്രീൻഷോട്ട്' ഞാൻ അയച്ചുതരാം," ഷമി വ്യക്തമാക്കി. തന്റെ ഫിറ്റ്നസിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും മാധ്യമങ്ങൾക്ക് മുന്നിൽ കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

"നിങ്ങൾ തെറ്റായ ആളോടാണ് തെറ്റായ ചോദ്യം ചോദിക്കുന്നത്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല, കാരണം എല്ലാം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. മാധ്യമപ്രവർത്തകർ നേരിട്ട് മത്സരങ്ങൾ കവർ ചെയ്യുന്നുമുണ്ട്. ഇവിടെയൊന്നും ഒളിച്ചുവെക്കാൻ സാധിക്കില്ല. ടീം ആവശ്യപ്പെടുന്നതാണ് ഞാൻ മൈതാനത്ത് ചെയ്യുന്നത്," ഷമി പറഞ്ഞു. 2025-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചതിന് ശേഷം ഷമിക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടില്ല. അടുത്തിടെ സർവീസസിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാൾ ടീം ഷമിക്ക് വിശ്രമം അനുവദിച്ചിരുന്നു. ആ മത്സരത്തിൽ 60 റൺസിന്റെ വിജയം നേടി ബംഗാൾ സീസണിലെ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam