മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്‌ബോളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ സെവിയ്യയെ 4-1ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
റയലിനായി കിലിയൻ എംബാപ്പെ ഇരട്ട ഗോളടിച്ചപ്പോൾ അർദ ഗുലേറും യാൻ ഡയമൻഡേയും ഓരോ ഗോളടിച്ചു. 30-ാം മിനിട്ടിൽ ഗുലേറിലൂടെയാണ് റയൽ സ്‌കോറിംഗ് തുടങ്ങിയത്.
37-ാം മിനിട്ടിൽ എംബാപ്പെ തന്റെ ആദ്യ ഗോൾ നേടി. 63-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ രണ്ടാം ഗോളും. 80-ാം മിനിട്ടിൽ മാനു ബുയേനയാണ് സെവിയ്യയുടെ ആശ്വാസ ഗോൾ നേടിയത്.
82-ാം മിനിട്ടിൽ ഡയമൻഡേ റയലിന്റെ നാലാം ഗോളും നേടി.
ഒൻപത് മത്സരങ്ങളിൽ ഏഴാം വിജയം നേടിയ റയൽ 21 പോയിന്റുമായാണ് മൂന്നാമതുള്ളത്.
27 പോയിന്റുമായി ബാഴ്‌സലോണയാണ് ഒന്നാമത്.
22 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനാണ് രണ്ടാം സ്ഥാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
