പരിശീലകനുമായുള്ള തർക്കത്തെത്തുടർന്ന് ദേശീയ ടീമിന്റെ ക്യാംപിൽനിന്ന് ഇറങ്ങിപ്പോയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി പോർച്ചുഗൽ. താരത്തിന് 30 ദിവസത്തെ സസ്പെൻഷനും 255 യൂറോ പിഴയും ചുമത്തിയതായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
സെപ്റ്റംബർ അവസാനവാരം നോർവേയ്‌ക്കെതിരെ നടന്ന മത്സരത്തോടെയാണ് വിവാദങ്ങളുടെ തുടക്കം. പോർച്ചുഗൽ 2–1ന് ജയിച്ച മത്സരത്തിൽ റൊണാൾഡോയ്ക്ക് ഏകദേശം അരമണിക്കൂർ കളിക്കാൻ അവസരം നൽകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പരിശീലകൻ ജോർജ് ജീസസ് താരത്തെ ബെഞ്ചിലിരുത്തി. മത്സരത്തിനിടെ വാംഅപ്പ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും കളത്തിലിറക്കിയില്ല. പരിശീലകൻ തന്നെ ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും സംഭവത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും റൊണാൾഡോ ആരോപിച്ചിരുന്നു.
എന്നാൽ, സെപ്റ്റംബർ 30 മുതൽ മുൻകാല പ്രാബല്യത്തോടെ വിലക്ക് ഏർപ്പെടുത്തിയതിനാൽ അടുത്ത ഫിഫ വിൻഡോയിലെ മത്സരങ്ങൾ റൊണാൾഡോയ്ക്ക് നഷ്ടമാകില്ല. നേഷൻസ് ലീഗിൽ നവംബർ 14ന് ഡെന്മാർക്കിനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.
റൊണാൾഡോയെ ദേശീയ ടീമിൽ വീണ്ടും ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണോ വിലക്കിന് മുൻകാല പ്രാബല്യം നൽകിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
