മിന്നലിനെ പേടിക്കണം! വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന അമ്മയ്‌‌ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു 

OCTOBER 19, 2026, 8:36 PM

കൊല്ലം: സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും കാലാവസ്ഥനീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ മഴയിലെ ഇടിമിന്നലിനെ പേടിക്കേണ്ടതുണ്ട്. 

കൊല്ലം നെടുമ്പനയിൽ വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനുമാണ് കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റത്. 

നെടുമ്പന പഞ്ചായത്ത് പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പൊള്ളലേറ്റത്.

vachakam
vachakam
vachakam

മഴ കുറഞ്ഞ സമയത്താണ് ശക്തമായ ഇടിമിന്നലുണ്ടായത്.  കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. 

ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയേറ്റ് ഇവരുടെ വീടിന്റെ ചുവരും കിണറും തകർന്നു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. ഇലക്ട്രിക് വയറുകൾ കത്തിപ്പോയി.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam