ഐ.സി.സി കിരീടം നേടുകയാണ് പാകിസ്ഥാൻ ടീമിന്റെ ലക്ഷ്യം: ഫഖർ സമാൻ

OCTOBER 18, 2026, 10:00 AM


പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഒരു ഐ.സി.സി കിരീടം നേടണമെന്ന സമ്മർദ്ദത്തിലാണെന്നും, അടുത്തവർഷത്തെ ലോകകപ്പിലൂടെ ആ കാത്തിരിപ്പ് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെറ്ററൻ ഓപ്പണർ ഫഖർ സമാൻ.
2017ൽ ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയതാണ് പാകിസ്ഥാന്റെ

അവസാന ഐ.സി.സി കിരീടനേട്ടം. അതിനുശേഷം 2022ലെ ടി20 ലോകകപ്പ് ഫൈനലിൽ എത്തിയെങ്കിലും അവർ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഫഖർ ഇക്കാര്യം പറഞ്ഞത്. 2017ലെ വിജയത്തിന്

ശേഷം ഒരു ഐ.സി.സി കിരീടം നേടാൻ കഴിയാത്തതിനെക്കുറിച്ച് ടീമിലെ കളിക്കാർ പലതവണ ചർച്ച ചെയ്തിട്ടുണ്ടെന്നും, ഈ നീണ്ട കിരീടവരൾച്ച ടീമിനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം സമ്മതിച്ചു.

vachakam
vachakam
vachakam

''ഒരു ഐ.സി.സി കിരീടം നേടുക എന്നത് ടീമെന്ന നിലയിൽ ഞങ്ങൾക്ക് വലിയ സമ്മർദ്ദം നൽകുന്ന കാര്യമാണ്. രാജ്യത്തിന്റെ നീണ്ട നാളത്തെ കിരീടകാത്തിരിപ്പ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ഗൗരവമായി ചർച്ച ചെയ്തിട്ടുണ്ട്. പാകിസ്ഥാന് ഏറെക്കാലമായി ഒരു ഐ.സി.സി കിരീടം നേടാൻ കഴിയാത്തതിൽ ആരാധകർ നിരാശരായിരിക്കുന്നത് സ്വാഭാവികമാണ്. അതേസമയം, ഞങ്ങൾ മികച്ച പ്രകടനം നടത്തുമ്പോൾ ആളുകൾ വലിയ സ്‌നേഹവും പിന്തുണയും നൽകാറുമുണ്ട്.'' ഫഖർ പറഞ്ഞു.

അദ്ദേഹം തുടർന്നു... ''നന്നായി കളിക്കുമ്പോൾ ആളുകൾ കൂടുതൽ സ്‌നേഹം തരും. മോശമായി കളിച്ചാൽ സ്വാഭാവികമായും അവർക്ക് നിരാശ തോന്നും. മുതിർന്നവരായാലും ജൂനിയർമാരായാലും, ഓരോ കളിക്കാരനും തങ്ങളുടെ പരമാവധി കഴിവിനനുസരിച്ച് കളിക്കാനും മെച്ചപ്പെടാനുമാണ് ശ്രമിക്കുന്നത്. സെമിഫൈനലിലോ ഫൈനലിലോ എത്തുന്നതിനേക്കാൾ വലിയ സന്തോഷമാണ് ഒരു കിരീടം നേടുമ്പോൾ ഒരു രാജ്യത്തിന് ലഭിക്കുന്നത്. ഞങ്ങൾ ഇത് വളരെ ഗൗരവമായാണ് കാണുന്നത്. ഞങ്ങൾ പരമാവധി ശ്രമിക്കും, ലോകകപ്പ് ട്രോഫി പാകിസ്ഥാനിലേക്ക് കൊണ്ടുവരാൻ ദൈവം ഞങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'' അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രൂപ്പ് എയിലാണ് പാകിസ്ഥാൻ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, സിംബാബ്വെ, ക്വാളിഫയർ കളിച്ചെത്തുന്ന ടീമുമാണ് ഗ്രൂപ്പിലുണ്ടാവുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam