ന്യൂസിലൻഡിനെതിരെ അടുത്തമാസം നടക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിനെ ശുഭ്മാൻ ഗില്ലും അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിനെ വൈസ് ക്യാപ്ടൻ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്. ടെസ്റ്റ് പരമ്പരക്ക് മുമ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായാണ് അവസാന രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് ഗില്ലിനെ ഒഴിവാക്കിയത്. രവീന്ദ്ര ജഡേജയെ ഏകദിന ടീമിൽ നിന്നൊഴിവാക്കിയപ്പോൾ പേസർ ജസ്പ്രീത് ബുംറക്ക് ഏകദിനങ്ങളിൽ നിന്ന് വിശ്രമം അനുവദിച്ചു.
കെ.എൽ. രാഹുലിനൊപ്പം ഇഷാൻ കിഷൻ ഏകദിന ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായപ്പോൾ അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിൽ നിന്ന് രാഹുലിന് വിശ്രമം അനുവദിക്കുമ്പോൾ കുമാർ കുഷാഗ്ര പകരക്കാരനായി ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ കുഷാഗ്രയെയാണ് സെലക്ടർമാർ പരിഗണിച്ചത്.
രോഹിത് ശർമയും വിരാട് കോഹ്ലിയും ഏകദിന ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിൽ അക്സർ പട്ടേൽ, അൻഷുൽ കാംബോജ്, റുതുരാജ് ഗെയ്ക്വാദ്, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ എന്നിവരും ഇടം കണ്ടെത്തി. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി അവസാന രണ്ട് ഏകദിനങ്ങളിൽ നിന്ന് ഗില്ലും രാഹുലും പ്രസിദ്ധ് കൃഷ്ണയും അൻഷുൽ കാംബോജും വിട്ടു നിൽക്കുമ്പോൾ പകരം തിലക് വർമയും കുമാർ കുഷാഗ്രയും യാഷ് താക്കൂറും ആഖിബ് നബിയും ടീമിലെത്തി.നവംബർ 4നാണ് ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പര ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര നവംബർ 19ന് തുടങ്ങും. അഞ്ച് മത്സര ടി20 പരമ്പരക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 22നാണ് ടി20 പരമ്പര തുടങ്ങുന്നത്.
ടെസ്റ്റ് ടീമിൽ മലയാളി താരം ദേവ്ദത്ത് പടിക്കലും സായ് സുദർശനും സ്ഥാനം നിലനിർത്തിയപ്പോൾ റിഷഭ് പന്തും ധ്രുവ് ജുറെലുമാണ് ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പർമാർ. പേസർമാരായി ജസ്പ്രീത് ബുംറ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അൻഷുൽ കാംബോജ് എന്നിവരാണ് പേസർമാരായി ടീമിലെത്തിയത്. ഓൾ റൗണ്ടറായി നിതീഷ് കുമാർ റെഡ്ഡിയും സ്പിന്നർമാരായി വാഷിംഗ്ടൺ സുന്ദറും കുൽദീപ് യാദവും ടെസ്റ്റ് ടീമിലിടം നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
