നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്ന ഭുവനേശ്വർ കുമാറിനെ വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി 20 യിൽ കളിപ്പിക്കും. അഞ്ചാം മത്സരത്തിനു മുന്നോടിയായി വേഗം ടീമിനൊപ്പം ചേരാൻ ഭുവനേശ്വറിന് വിളിയെത്തി. പരുക്കേറ്റ് പുറത്തായ അർഷ്ദീപ് സിങ്ങിനു പകരമാണ് 36 കാരനായ ഭുവി വെസ്റ്റ് ഇൻഡീസിനെതിരെ കളിക്കാൻ പോകുന്നത്.
അർഷ്ദീപ് അടക്കം ഇന്ത്യൻ ബൗളർമാരെല്ലാം നാല് ടി20 മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു. ബൗളർമാർ അടിവാങ്ങുന്നതാണ് ഇന്ത്യൻ ടീം നേരിടുന്ന വെല്ലുവിളി. ഈ സാഹചര്യത്തിൽ കൂടിയാണ് ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവ്. പരമ്പര ഇപ്പോൾ 2-2 എന്ന നിലയിലാണ്. അഞ്ചാം ടി20 ജയിക്കുന്നവർ പരമ്പര സ്വന്തമാക്കും.
സമീപകാലത്ത് ഐ.പി.എല്ലിൽ നടത്തിയ മികച്ച പ്രകടനമാണ് ഭുവനേശ്വർ കുമാറിന് നാല് വർഷത്തിന് ശേഷം രാജ്യാന്തര ടീമിലേക്കുള്ള വഴി തുറന്നത്. 2022 ന് ശേഷം ഐ.പി.എല്ലിൽ മാത്രമായി 72 വിക്കറ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് ഐ.പി.എൽ സീസണുകൾ എടുത്താൽ വിക്കറ്റ് വേട്ടയിൽ ഒന്നാമൻ ഭുവിയാണ്. 2025, 2026 സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബംഗ്ളൂരു കിരീടം ചൂടിയതിൽ ഭുവി നിർണായക പങ്ക് വഹിച്ചു. രണ്ട് സീസണുകളിലായി 45 വിക്കറ്റുകൾ. 2026 സീസണിൽ മാത്രം വെറും 7.95 ഇക്കോണമിയിൽ 28 വിക്കറ്റുകൾ സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
