അനുമതിയില്ലാതെ പാക് താരങ്ങൾക്കൊപ്പം പേര് ഉൾപ്പെടുത്തി; ഫ്രാഞ്ചൈസി ലീഗിനെതിരേ ശിഖർ ധവാൻ

OCTOBER 14, 2026, 5:54 AM

വേൾഡ് ട്വന്റി20 കോണ്ടിനെന്റ് കപ്പ് ടൂർണമെന്റിലെ കളിക്കാരുടെ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തിയ സംഘാടകർക്കെതിരേ നിയമനടപടിക്കൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ.

പാകിസ്താൻ താരങ്ങൾ കൂടി ഉൾപ്പെടുന്ന 'ഏഷ്യ വാരിയേഴ്സ്' ടീമിലാണ് ധവാന്റെ പേര് സംഘാടകർ ഉൾപ്പെടുത്തിയത്. എന്നാൽ ഈ ടൂർണമെന്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ടൂർണമെന്റിൽ നിന്ന് താൻ പൂർണമായും വിട്ടുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

'വേൾഡ് ട്വന്റി20 കോണ്ടിനെന്റ് കപ്പിൽ പങ്കാളിയെന്ന നിലയിൽ എന്റെ പേര് വന്നിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടു.എന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് സംഘാടകർ എന്റെ പേര് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരേ ആവശ്യമായ നിയമനടപടികൾ എന്റെ ലീഗൽ ടീം സ്വീകരിക്കും. ഔദ്യോഗികമല്ലാത്ത പ്രഖ്യാപനങ്ങൾ റിപ്പോർട്ട് ചെയ്യുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിക്കുന്നു,' - ധവാൻ എക്സിൽ കുറിച്ചു.

vachakam
vachakam
vachakam

ഏഷ്യ വാരിയേഴ്സ് ടീമിൽ ധവാനെ കൂടാതെ മറ്റ് മുൻ ഇന്ത്യൻ താരങ്ങളായ രാഹുൽ ശർമ, ഗുർകീരത് സിങ് മാൻ, അഭിമന്യു മിഥുൻ എന്നിവരുടെ പേരുകളും ഉൾപ്പെടുത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam