‘കള്ളക്കേസല്ല, പണം തട്ടിയതിന് തെളിവുണ്ട്’; നൗഷാദിന്റെ ആരോപണം തള്ളി പെൺകുട്ടിയുടെ കുടുംബം

OCTOBER 14, 2026, 6:15 AM

തൃശൂർ: മകൻ അസ്ലമിനെ കള്ളക്കേസിൽ കുടുക്കിയെന്ന പിതാവ് നൗഷാദിന്റെ ആരോപണം തള്ളി പെൺകുട്ടിയുടെ കുടുംബം. അസ്ലം കുറ്റം ചെയ്തതിന് തെളിവുകളുണ്ടെന്നും ഭീഷണിപ്പെടുത്തി 20 പവൻ സ്വർണവും 50,000 രൂപയും തട്ടിയെടുത്തെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കൃത്യമായി പരാതി നൽകിയിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും പെൺകുട്ടിയുടെ സഹോദരി പങ്കുവച്ച വിഡിയോ സന്ദേശത്തിൽ കുടുംബം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങളെ വകവയ്ക്കുന്നില്ലെന്നും തനിക്കെതിരെയും ഭീഷണിയുണ്ടായിട്ടുണ്ടെന്നും അവർ ആരോപിച്ചു.

കൊടുങ്ങല്ലൂർ പൊലീസ് എടുത്ത കള്ളക്കേസാണ് പ്രായപൂർത്തിയാകാത്ത മകൻ അസ്ലമിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പുഴുപ്പറമ്പ് സ്വദേശി നൗഷാദിന്റെ ആരോപണം. രണ്ട് മക്കളെയും ഇല്ലാത്ത കേസിൽ കുടുക്കി പൊലീസ് പീഡിപ്പിച്ചെന്നും ഇതിന്റെ മനോവിഷമത്തിലാണ് ഇളയമകൻ ജീവനൊടുക്കിയതെന്നും നൗഷാദ് ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ സി.ഐ. ബൈജു, എസ്.ഐ. അതുൽ മോഹൻ, ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവർക്കെതിരെയും നൗഷാദ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പൊലീസ് മകനെ ക്രൂരമായി മർദിച്ചെന്നും ഇത് കണ്ട മൂത്തമകൻ കുറ്റം സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കുവേണ്ടി സഹോദരൻ ജയിലിൽ പോയതിലുള്ള മനോവിഷമമാണ് അസ്ലമിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നും നൗഷാദ് ആരോപിച്ചിരുന്നു.

vachakam
vachakam
vachakam

എന്നാൽ, നൗഷാദിന്റെ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. അസ്ലമും സഹോദരൻ സഹലും കുറ്റകൃത്യത്തിൽ പങ്കാളികളായതിന് തെളിവുകളുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ ഇന്നോവ കാർ പിടിച്ചെടുത്തതായും അന്യായമായി കസ്റ്റഡിയിൽ വെച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam