ഇന്റർ കാശിയെ തോൽപ്പിച്ച് ഐ.എസ്.എൽ 2026 വിജയത്തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

OCTOBER 11, 2026, 11:03 PM

പൂനെ: അടിമുടി മാറ്റത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഗംഭീര ജയത്തോടെ തുടങ്ങി. ഇന്നലെ പൂനെ ബാലെവാഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്റർകാശി എഫ്.സിയെ കീഴടക്കി സീസണിലെ ആദ്യ മൂന്ന് പോയിന്റുകൾ സ്വന്തമാക്കി.

ക്യാപ്ടൻ വിബിൻ മോഹനൻ (18-ാംമിനിട്ട്), അരങ്ങേറ്റ താരം ആന്ദ്രെ ഗ്രീൻ (90+3) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ തന്നെ ജയവും ക്ലീൻ ഷീറ്റും സ്വന്തമാക്കാൻ കഴിഞ്ഞത് പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ ആത്മവിശ്വാസമായി.

മത്സരത്തിന്റെ തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണത്തിലും മേധാവിത്വം പുലർത്തിയ ബ്ലാസ്റ്റേഴ്‌സ് 18-ാം മിനിറ്റിൽ തന്നെ വിബൻ മോഹനിലൂടെ ലീഡെടുത്തു. വലതുവിംഗിൽ നിന്ന് കൊറൗ സിംഗ് നൽകിയ കൃത്യമായ പാസ് ബോക്‌സിന്റെ മധ്യത്തിൽ നിന്ന് തകർപ്പൻ ഫിനിഷിലൂടെ യുവ മിഡ്ഫീൽഡർ വിബിൻ വലയിലെത്തിക്കുകയായിരുന്നു (1-0).

vachakam
vachakam
vachakam

ഗോൾ വഴങ്ങിയ ശേഷവും ആക്രമണം തുടർന്ന ബ്ലാസ്റ്റേഴ്‌സിനായി ആന്ദ്രെ ഗ്രീനും ഫ്രെഡി ലല്ലാവ്മൗമയും എതിർ ഗോൾമുഖത്ത് നിരന്തരം അപകടം വിതച്ചു. മധ്യനിരയിൽ വിബിന്റെയും ഫ്രെഡി ലല്ലാവ്മൗമയുടെയും ഒത്തിണക്കമുള്ള പ്രകടനം മത്സരത്തിന്റെ നിയന്ത്രണം പൂർണമായും ബ്ലാസ്റ്റേഴ്‌സിന്റെ വരുതിയിലാക്കി.

പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങിയ ഇരുവരുടെയും നീക്കങ്ങൾ ഇന്റർ കാശിയുടെ പ്രത്യാക്രമണങ്ങളുടെ മുനയൊടിച്ചു. രണ്ടാം പകുതിയിൽ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് ടീമിന്റെ മുന്നേറ്റനിരയിൽ നിർണായക മാറ്റങ്ങൾ വരുത്തി.

ഇടവേളയ്ക്ക് ശേഷം മോമോ യാൻസാനെ, പോൾ റാംഫാംഗ്‌സൗവയും തുടർന്ന് മലയാളി താരം മുഹമ്മദ് സനാൻ, എബിൻദാസ് യേശുദാസ് എന്നിവരും കളത്തിലിറങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങൾക്ക് പുതിയ വേഗത കൈവന്നു.

vachakam
vachakam
vachakam

മറുവശത്ത് സമനില ഗോളിനായി ഇന്റർ കാശി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഉറച്ചു നിന്ന് അവയെല്ലാം നിർവീര്യമാക്കി. ഇഞ്ചുറി ടൈമിൽ (90+3 മിനിറ്റിൽ) ഇംഗ്ലീഷ് സൂപ്പർ താരം ആന്ദ്രേ ഗ്രീൻ ഐ.എസ്.എല്ലിലേക്ക് വരവറിയിച്ച ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് മത്സരം സീൽ ചെയ്തു.

കാശിയുടെ പ്രതിരോധ താരം പ്രതീക് ചൗധരിയുടെ കാലിൽ നിന്ന് നഷ്ടപ്പെട്ട പന്ത് പിടിച്ചെടുത്ത് കുതിച്ച ഗ്രീൻ ബോക്‌സിനുള്ളിൽ നിന്ന് തൊടുത്ത ഇടങ്കാലൻ ഷോട്ട് വലകുലുക്കുകയായിരുന്നു (2-0).

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam