ഇൻഡോറിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ

OCTOBER 11, 2026, 11:04 PM

ഇൻഡോർ: റാഞ്ചിയിലെ തോൽവിക്ക് ഇൻഡോറിൽ പകരം വീട്ടി ഇന്ത്യ. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം വേദിയായ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 14 റൺസിന്റെ ജയം. ഇതോടെ 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 223 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ വിൻഡീസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസേ നേടാനായുള്ളൂ. ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് മൂന്നും നമൻ ധിർ രണ്ട് വിക്കറ്റും വീഴ്ത്തി. ഹെറ്റ്‌മേയർ (26 പന്തിൽ 43), കാമിൽ പൂരാൻ (27 പന്തിൽ 42), ഷമാർ സ്പ്രിംഗെർ (പുറത്താകാതെ 11 പന്തിൽ 35) , റൂഥെർഫോർഡ് (32) എന്നിവർ വിൻഡീസിനായി പൊരുതി നോക്കി.

നേരത്തേ  ടോസ് നേടിയ വെസ്റ്റിൻഡീസ് ക്യാപ്ടൻ ഷായ് ഹോപ്പ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 30 പന്തിൽ 6 ഫോറും 5 സിക്‌സും ഉൾപ്പെടെ 69 റൺസ് നേടിയ അഭിഷേക് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്. അന്താരാഷ്ട്ര ട്വന്റി20യിൽ റെക്കാഡ് വേഗത്തിൽ 2000 റൺസ് തികയ്ക്കാനും അഭിഷേകിനായി.

vachakam
vachakam
vachakam

ഇഷാൻ കിഷൻ (18 പന്തിൽ 37), തിലക് വർമ്മ (16 പന്തിൽ 28), ശിവം ദുബെയ്ക്ക് പകരം കളത്തിലിറങ്ങിയ നിതീഷ് കുമാർ റെഡ്ഡി (14 പന്തിൽ 21), അക്ഷർ പട്ടേൽ (14 പന്തിൽ 20), പ്രിൻസ് യാദവ് (പുറത്താകാതെ 6 പന്തിൽ 13) എന്നിവരും നിർണായക സംഭാവന നൽകി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ മലയാളിതാരം സഞ്ജു സാംസൺ (3), ക്യാപ്ടൻ ശ്രേയസ് അയ്യർ (1) എന്നിവർ നിരാശപ്പെടുത്തി.

രണ്ടാം ഓവറിൽ ഷെമാർ ജോസഫിന്റെ പന്തിൽ കാമിൽ പൂരാൻ പിടിച്ച് സഞ്ജു പുറത്താകുമ്പോൾ 7റൺസേ ഇന്ത്യൻ സ്‌കോർബോർഡിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച അഭിഷേകും ഇഷാനും അടിച്ചു തകർത്തതോടെ ഇന്ത്യൻ സ്‌കോർ റോക്കറ്റ് പോലെ കുതിച്ചു. വെറും 40 പന്തിൽ ഇരുവരും 108 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

9-ാം ഓവറിലെ രണ്ടാം പന്തിൽ ഇന്ത്യൻ സ്‌കോർ 115ൽ വച്ച് ഇഷാനെ റോസ്റ്റൺ ചേസിന്റെ പന്തിൽ ഹോപ്പ് സ്റ്റമ്പ് ചെയ്തതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. തുടർന്ന് ഇങ്ങനൊരു കൂട്ടുകെട്ടുണ്ടാക്കാൻ ഇന്ത്യൻ ബാറ്റർമാർക്കായില്ല. വിൻഡീസിനായി റോസ്റ്റൺ ചേസും ഷമാർ ജോസഫും ഷമാർ സ്പ്രിംഗെറും 2വിക്കറ്റ് വീതം വീഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam