ഐ.എസ്.എൽ 13-ാം സീസൺ ഒക്ടോബർ 10ന് തുടങ്ങും

OCTOBER 10, 2026, 4:13 AM

ആദ്യ മത്സരത്തിൽ ബംഗ്‌ളുരു എഫ്.സി സ്‌പോർടിംഗ് ഡൽഹിയെ നേരിടും

ബംഗ്‌ളുരു : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ 13-ാം സീസണിന് ഇന്ന് (ഒക്ടോബർ 10) ബംഗ്‌ളുരുവിൽ തുടക്കമാകുന്നു. കഴിഞ്ഞ സീസണിൽ സംഘാടകരായ ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡിന്റെ പിൻവാങ്ങൽ മൂലം ചുരുക്കി നടത്തിയ ലീഗ് ഇത്തവണ എല്ലാ ടീമുകളും ഹോം ആൻഡ് എവേ മത്സരങ്ങൾ കളിക്കുന്ന റൗണ്ട് റോബിൻ ലീഗ് ഫോർമാറ്റിലേക്ക് മടങ്ങിയെത്തുകയാണ്.

ഇന്ന് ബംഗ്‌ളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബംഗ്‌ളുരു എഫ്.സി സ്‌പോർടിംഗ് ഡൽഹിയെ നേരിടും. വൈകിട്ട് അഞ്ചിനാണ് കിക്കോഫ്. രാത്രി ഏഴരയ്ക്ക് മഡ്ഗാവിൽ നടക്കുന്ന മത്സരത്തിൽ എഫ്.സി ഗോവ ചെന്നൈയിൻ എഫ്.സിയെ നേരിടും. കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം നാളെ (ഒക്ടോബർ 11) ഇന്റർ കാശിയുമായാണ്. വൈകിട്ട് അഞ്ചിന് ലക്‌നൗവിൽ വച്ചാണ് മത്സരം. ഈ മാസം 25ന് മുംബയ് എഫ്.സിക്ക് എതിരെയാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ ആദ്യ ഹോംമാച്ച്.

vachakam
vachakam
vachakam

കേരള ബ്‌ളാസ്റ്റേഴ്‌സ്, ബംഗ്‌ളുരു എഫ്.സി, ചെന്നൈയിൻ എഫ്.സി, സ്‌പോർടിംഗ് ഡൽഹി, ചർച്ചിൽ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാൾ, എഫ്.സി ഗോവ, ഇന്റർ കാശി, മോഹൻ ബഗാൻ, മുംബയ് സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്.സി, പഞ്ചാബ് എഫ്.സി എന്നിങ്ങനെ 13 ടീമുകളാണ് ഇക്കുറി മത്സരിക്കുന്നത്.

റൗണ്ട് റോബിൻ ലീഗിൽ 13 ടീമുകളും ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ രണ്ട് തവണ ഏറ്റുമുട്ടും. അടുത്ത മേയ് മാസത്തിലാകും ഫൈനൽ.

ടി വി ലൈവ് : സോണി സ്‌പോർട്‌സിലും സോണി ലിവിലും

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam