"നൽകിയ വാക്ക് പരിശീലകൻ പാലിച്ചില്ല"; പോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവത്തിൽ മാപ്പപേക്ഷിച്ച് റൊണാൾഡോ

OCTOBER 7, 2026, 4:18 AM

അന്താരാഷ്ട്ര മത്സരങ്ങൾക്കിടയിൽ പോർച്ചുഗൽ ദേശീയ ടീം ക്യാമ്പ് വിട്ടിറങ്ങിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ടീം ക്യാപ്റ്റനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. നെതർലാൻഡ്സ് ലീഗ് മത്സരങ്ങൾക്കിടെ തന്നെ ബെഞ്ചിലിരുത്തിയതിൽ പരിശീലകൻ ജോർജ്ജ് ജീസസ് നൽകിയ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് റൊണാൾഡോ ക്യാമ്പ് വിട്ടത്. പിന്നാലെ 2,000 വാക്കുകളോളമുള്ള വിശദമായ പ്രസ്താവനയിലൂടെ താരം സഹതാരങ്ങളോടും ആരാധകരോടും മാപ്പപേക്ഷിക്കുകയും കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു.

മത്സരങ്ങളിലെ പ്ലേയിംഗ് ടൈമുമായി ബന്ധപ്പെട്ട് പരിശീലകൻ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതാണ് തന്റെ തീരുമാനത്തിന് പിന്നിലെന്ന് 41-കാരനായ താരം വെളിപ്പെടുത്തി. "പരിശീലകന്റെ വാക്ക് പൂർണ്ണമായി ലംഘിക്കപ്പെട്ടെങ്കിലും ക്യാമ്പ് വിട്ടുപോയത് എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ്. അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു," റൊണാൾഡോ കുറിച്ചു. എങ്കിലും ദേശീയ ടീമിനായി കളിക്കാനുള്ള തന്റെ ആഗ്രഹം തുടരുമെന്നും, ടീമിനായി എപ്പോഴും ലഭ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

നോർവേക്കെതിരായ മത്സരത്തിൽ ബെഞ്ചിലിരുത്തിയ റൊണാൾഡോയെ, അടുത്ത മത്സരത്തിൽ ഡെന്മാർക്കിനെതിരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തില്ലെന്ന് പരിശീലകൻ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. കളിക്കളത്തിലെ സമയത്തെക്കുറിച്ച് കോച്ച് തന്നെ നിരന്തരം കബളിപ്പിച്ചുവെന്നും, തന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി ദേശീയ ടീം വിട്ടുപോകുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും റൊണാള്‍ഡോ പറയുന്നു. പരിശീലകന്‍ പറഞ്ഞിട്ടായിരുന്നു വാം അപ്പ് ചെയ്തത്. നോര്‍വേക്കെതിരെ മുപ്പത് മിനിറ്റ് കളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ ആ വാക്ക് കോച്ച് പാലിച്ചില്ല. കാര്യങ്ങള്‍ മാധ്യമങ്ങളോട് തുറന്നു പറയുമെന്ന വാക്കും അദ്ദേഹം പാലിച്ചില്ല. ക്യാംപ് വിട്ടുപോയതില്‍ താരം മാപ്പുചോദിക്കുകയും ചെയ്തു.

vachakam
vachakam
vachakam

ഹോം മാച്ചുകളിൽ മാത്രം കളിക്കുകയും എവേ മാച്ചുകളിൽ മാറിനിൽക്കുകയും ചെയ്യുക എന്ന നിർദ്ദേശം, ഒരു ക്യാപ്റ്റൻ എന്ന നിലയിൽ തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു റൊണാൾഡോയുടെ നിലപാട്. വിഷയം വൻ വിവാദമായതോടെ പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ താരത്തിനെതിരെ വിലക്ക് ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചനകൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam