ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്ക് പാലിച്ചതിന് ഇന്ത്യയ്ക്കും വെസ്റ്റിൻഡീസിനും ഐ.സി.സി പിഴ ചുമത്തി. ഇന്ത്യ നിശ്ചിത സമയത്തേക്കാൾ നാല് ഓവർ കുറവാണ് പന്തെറിഞ്ഞത്. വെസ്റ്റിൻഡീസ് രണ്ട് ഓവർ കുറവാണ് പന്തെറിഞ്ഞത്. ഇന്ത്യയ്ക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി. വെസ്റ്റിൻഡീസിന് മാച്ച് ഫീയുടെ 10 ശതമാനവും പിഴ ചുമത്തി.
ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 അനുസരിച്ചാണ് നടപടി. അനുവദിച്ച സമയത്ത് പന്തെറിയുന്നതിൽ പരാജയപ്പെടുന്ന ഓരോ ഓവറിനും താരങ്ങളുടെ മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴയായി ഈടാക്കുമെന്ന് ഐ.സി.സി വ്യക്തമാക്കി. ഇതേ തുടർന്നാണ് നടപടി.
രണ്ട് ടീമുകളുടെയും ക്യാപ്ടൻമാർ കുറ്റം സമ്മതിച്ചു. ഒപ്പം നിർദ്ദിഷ്ട ശിക്ഷാനടപടികൾ അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് ഔദ്യോഗിക ഹിയറിങുകളുടെ ആവശ്യമില്ലായിരുന്നു.
ഐ.സി.സി ഇന്റർനാഷണൽ പാനൽ ഓഫ് മാച്ച് റെഫറീസിലെ പ്രകാശ് ഭട്ടാണ് പിഴ ചുമത്തിയത്
ഓൺഫീൽഡ് അമ്പയർമാരായ ജയരാമൻ മദനഗോപാൽ, സാം നൊഗാജ്‌സ്‌കി, മൂന്നാം അമ്പയർ ഷർഫുദ്ദൗല ഇബ്‌നെ ഷാഹിദ്, നാലാം അമ്പയർ വിരേന്ദർ ശർമ്മ എന്നിവരാണ് കുറ്റം ചുമത്തിയത്. മൂന്നാം ഏകദിനമാണ് നടപടിക്ക് കാരണമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
