സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ അഞ്ചു തവണ ലോക ചാമ്പ്യൻമാരായ ബ്രസീലിനെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ച ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ബ്രസീലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി. ശനിയാഴ്ച നടന്ന മത്സരത്തിൽ 4-0നാണ് ഇന്ത്യക്കെതിരെ ബ്രസീൽ ജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കത്തിൽ ആക്രമിച്ചു കളിച്ച ബ്രസീലിനെ 27 മിനിറ്റോളം കൃത്യമായ പ്രതിരോധത്തിലൂടെ തടഞ്ഞു നിർത്താൻ ഇന്ത്യക്ക് സാധിച്ചു. എന്നാൽ 28-ാം മിനിറ്റിൽ എസ്‌തേവാവോയിലൂടെ ബ്രസീൽ ആദ്യ ഗോൾ കണ്ടെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് പെഡ്രോ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ സാമുവൽ ലിനോ ഇരട്ട ഗോളുകൾ നേടിയതോടെ ബ്രസീൽ വിജയം പൂർത്തിയാക്കി.
'ആദ്യ ഗോൾ നേടുക എന്നത് ഏറെ പ്രയാസകരമായിരുന്നു. എന്നാൽ എസ്‌തേവാവോയിലൂടെ ലീഡ് എടുത്തതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഇന്ത്യ മികച്ച രീതിയിലാണ് പ്രതിരോധിച്ചതും പ്രത്യാക്രമണങ്ങൾക്ക് ശ്രമിച്ചതും. അവർ മികച്ച കളിയാണ് പുറത്തെടുത്തത് 'മത്സരശേഷം ആഞ്ചലോട്ടി പറഞ്ഞു. കൊൽക്കത്തയിലെ ആരാധകരുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
