ജപ്പാൻ : ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം. 44 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ചാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ ഹോക്കിയിൽ സ്വർണ്ണം കൊയ്തത്.
1982ൽ ആണ് ഇതിനു മുൻപ് വനിതാ ഹോക്കിയിൽ ഇന്ത്യ സ്വർണം നേടിയത്.
ഇത്തവണ സെമിയിൽ ദക്ഷിണ കൊറിയയെ 2–0നു പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. ഈ ചരിത്രവിജയത്തോടെ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ വനിതാ ടീം ഉറപ്പിച്ചിരിക്കുകയാണ്.
വനിതകളുടെ ബോക്‌സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം നാലു സ്വർണം നേടിയ ഇന്ത്യയുടെ ആകെ സ്വർണനേട്ടം ഇതോടെ പതിനാറായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
