ലോകകപ്പിന് പിന്നാലെ യൂറോപ്യൻ കിരീടം ലക്ഷ്യമിടുന്ന ലോകചാമ്പ്യന്മാരായ സ്‌പെയിന് രണ്ടാം ജയം. യുവേഫാ നേഷൻസ് ലീഗിൽ ക്രൊയേഷ്യയയ്‌ക്കെതിരെ ഒന്നിനെതിരെ നാലുഗോളുകൾക്ക് സ്‌പെയിൻ വിജയം നേടി. ലാമിനെ യമാൽ ഇരട്ടഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങിയ മത്സരത്തിൽ മാർക്ക് പ്യൂബിളും നിക്കോ വില്യംസുമാണ് ഗോളുകൾ നേടിയത്. ബെൽജോ ക്രൊയേഷ്യയ്ക്കായി ഒരു ഗോൾ മടക്കി.
കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ യമാൽ ഗോൾ നേടിയിരുന്നു. അലക്‌സ് ബീന നൽകിയ പന്ത് മികച്ച ഒരു ഇടംകാലൻ അടിയിലൂടെയാണ് യമാൽ ഗോളാക്കി മാറ്റിയത്. എന്നാൽ കളിയുടെ 28-ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ ക്രോസിൽ തലവെച്ച് ഡിയാൻ ബെൽജോ ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. എന്നാൽ മൂന്ന് മിനിറ്റിന് ശേഷം യമാൽ നൽകിയ പന്ത് വലയിലാക്കി പ്യൂബിൾ വീണ്ടും സ്വന്തം ടീമിനെ മുന്നിൽകടത്തി.
രണ്ടാം പകുതിയിൽ ബാഴ്‌സിലോണയിലെ തന്റെ കൂട്ടുകാരനും ക്രൊയേഷ്യൻ ഗോൾകീപ്പറുമായ ഡൊമിനിക് ലിവാകോവിക്കിനെ യമാൽ വീണ്ടും കീഴടക്കി. കളി അവസാനിക്കാൻ 80 മിനിറ്റ് ബാക്കി നിൽക്കെ അത്‌ലറ്റിക്കോ ബിൽബാവോയുടെ നികോ വില്യംസ് ഡ്രിബിൾ ചെയ്തു കയറി നാലാം ഗോളും നേടി. അർജന്റീനയെ കീഴടക്കി ലോകകപ്പ് നേടിയ ശേഷം ആദ്യമായിട്ടാണ് സ്വന്തം മണ്ണിൽ സ്‌പെയിൻ ഒരു മത്സരം കളിക്കാനെത്തുന്നത്.
ഈ വിജയത്തോടെ സ്‌പെയിന് ഗ്രൂപ്പ് എ യിൽ ആറു പോയിന്റായി. സ്‌പെയിൻ അടുത്ത മത്സരത്തിൽ ചെക്ക് റിപ്പബ്‌ളിക്കിനെ നേരിടുമ്പോൾ ക്രൊയേഷ്യ സ്വന്തം മണ്ണിൽ ഇംഗ്‌ളണ്ടിനെ നേരിടും. ഇംഗ്ലണ്ടിനും ക്രൊയേഷ്യയ്ക്കും മൂന്ന് പോയിന്റാണുള്ളത്. സ്‌പെയിനാണ് ഗ്രൂപ്പിൽ ഒന്നാമത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
