നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ആർച്ചറിയിൽ ഇന്ത്യയ്ക്ക് സ്വർണം. കോംപൗണ്ട് വനിതാ ടീമിനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്.
ഫൈനലിൽ ചൈനയെ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജ്യോതി സുരേഖ വെന്നം, പ്രീതിക പ്രദീപ്, ചികിത തനിപർത്തി എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി സ്വർണം വെടിവെച്ചിട്ടത്.
ഇന്ത്യ 238 പോയിൻറാണ് നേടിയത്. ചൈനയ്ക്ക് 234 പോയിൻറാണ് നേടാനായത്. ആവേശകരമായ ഫൈനൽ മത്സരത്തിൽ ചൈനയെ 238-234 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. ഈ തകർപ്പൻ പ്രകടനത്തോടെ 2014-ൽ ദക്ഷിണ കൊറിയ സ്ഥാപിച്ച ലോക റെക്കോർഡിനൊപ്പമെത്താനും ഇന്ത്യൻ ടീമിന് സാധിച്ചു.
ഫൈനലിൽ നേടിയ 238 പോയിന്റ് ലോക-ഏഷ്യൻ റെക്കോർഡിനൊപ്പമുള്ള മികച്ച പ്രകടനമാണ്. കടുത്ത പോരാട്ടത്തിനൊടുവിൽ ശക്തരായ ദക്ഷിണ കൊറിയയെ 234-233 എന്ന സ്കോറിന് മറികടന്നാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. 2023 ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിലും ഈ ഇനത്തിൽ ഇന്ത്യ തന്നെയായിരുന്നു സ്വർണം നേടിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
