നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇന്ത്യയുടെ ഇഷാ സിംഗിന് വെള്ളി. വനിതകളുടെ 25 മീറ്ററിലാണ് ഇഷാ സിംഗ് വെള്ളി നേടിയത്. ഷൂട്ട് ഓഫിലാണ് ഇഷയ്ക്ക് സ്വർണം നഷ്ടപ്പെട്ടത്. ഈ ഗെയിംസിലെ ഇന്ത്യയുടെ 17-ാം വെള്ളിയാണ് ഇഷ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 39 ആയി.
38 പോയിൻറാണ് ഇഷയ്ക്ക് ലഭിച്ചത്. 38 പോയിൻറ് തന്നെ നേടിയ ചൈനീസ് താരം ജിയാറൂയ്സുവാൻ ഷൂട്ട് ഓഫിൽ ഇഷയെ മറികടന്ന് സ്വർണം നേടി. നിശ്ചിത റൗണ്ടുകൾക്ക് ശേഷം ഇരുവരും 38 പോയിന്റുകളോടെ തുല്യത പാലിച്ചതിനെ തുടർന്ന് നടന്ന ഷൂട്ട്-ഓഫിലാണ് ചൈനീസ് താരം സ്വർണ്ണവും ഇഷാ സിംഗ് വെള്ളിയും ഉറപ്പിച്ചത്. ഫൈനലിൽ ചൈനയുടെ സിയാവോ ജിയാരുയിക്സുവാനുമായി (Xiao Jiaruixuan) കടുത്ത പോരാട്ടമാണ് ഇഷാ കാഴ്ചവെച്ചത്.
ഉത്തര കൊറിയൻ താരം ഹ്യോൻ സുക്ക് കിം ആണ് വെങ്കലം നേടിയത്. കഴിഞ്ഞ 2023 ഹാങ്ഷൗ ഏഷ്യൻ ഗെയിംസിലും ഇതേ ഇനത്തിൽ ഇഷാ വെള്ളി മെഡൽ നേടിയിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
