തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. സാഹചര്യം മെച്ചപ്പെട്ടതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല.
തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി എത്തുന്നതാണ് പ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കുന്നതെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നത്. ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി തിരിച്ചു നൽകുന്നത് അവസാനിക്കും. അതോടൊപ്പം ഒക്ടോബർ മുതൽ പീക്ക് സമയത്ത് 588 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന കരാർ സാധ്യമായതും ഗുണമായി.
സെപ്റ്റംബറിലെ പ്രതിദിന വൈദ്യുതി ഉപഭോഗം 95.39 ദശലക്ഷം യൂണിറ്റും പീക്ക് സമയ ആവശ്യകത 5400 മെഗാവാട്ടുമായിരുന്നു. കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ പ്രവർത്തനവും വൈദ്യുതി വാഹന ചാർജിങ്ങും അടക്കം പരമാവധി പകൽ സമത്തേക്ക് മാറ്റണമെന്നും ഉപഭോഗത്തിൽ എല്ലാവരും നിയന്ത്രണം പാലിക്കണമെന്നും ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് സർക്കുലർ പുറത്തുവിട്ടിരുന്നു. കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്ന രാത്രി ഏഴ് മുതൽ 12 വരെയുള്ള പീക്ക് സമയങ്ങളിൽ ഉപഭോഗം സ്വമേധയാ കുറക്കാനും രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയുള്ള സമയത്തേക്ക് ഉയർന്ന ലോഡുകൾ മാറ്റാനും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
