കക്കാടംപൊയിലില്‍ ടൂറിസ്റ്റ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മാറാട് സ്വദേശി കൊല്ലപ്പെട്ടു; അഞ്ച് പേരുടെ നില ഗുരുതരം

OCTOBER 25, 2026, 11:28 AM

കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയില്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ സഞ്ചാരികള്‍ സഞ്ചരിച്ച ഓപ്പണ്‍ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇതില്‍ അഞ്ച് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ഞായറാഴ്ച രാത്രി എട്ടരയോടെ കൂടരഞ്ഞി-കക്കാടംപൊയില്‍ റൂട്ടിലെ പീടികപ്പാറ പള്ളിക്ക് സമീപമായിരുന്നു ദുരന്തം നടന്നത്. തീവ്രമായ ഇറക്കവും കൊടുംവളവുമുള്ള അപകടമേഖലയില്‍ വെച്ച് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ഓടിയെത്തിയ പ്രദേശവാസികളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പരിക്കേറ്റ ഏഴുപേരെയും ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും പ്രദേശവാസികളും ചേര്‍ന്ന് സംഭവസ്ഥലത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam