കേവലം ഒരു രാഷ്ട്രീയ ആത്മകഥയല്ല  : സോണിയ ഗാന്ധിയുടെ ആത്മകഥയിൽ കെ ടി ജലീൽ

NOVEMBER 16, 2026, 7:25 PM

കൊച്ചി: സോണിയ ​ഗാന്ധിയുടെ ആത്മകഥയായ 'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey Of Love) എന്ന പുസ്തകത്തിനെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കെ ടി ജലീൽ. 

കേവലം ഒരു രാഷ്ട്രീയ ആത്മകഥയല്ല സോണിയയുടേത്. വ്യക്തിജീവിതം, പ്രണയം, കുടുംബബന്ധങ്ങൾ, ഇന്ത്യയിലേക്കുള്ള വരവ്, കുടുംബത്തിലെ ദുരന്തങ്ങൾ, രാഷ്ട്രീയപ്രവേശം തുടങ്ങിയ നിലവധി കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നും ജലീൽ വ്യക്തമാക്കി. 

വളച്ചുകെട്ടുകളില്ലാതെ നേർക്കുനേരെ വായനക്കാരോട് സംവദിക്കുന്ന രചനയെന്നാണ് ജലീൽ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. സോണിയ ഗാന്ധിയുടെ ആത്മകഥ ഏറെ ചർച്ച ചെയ്യപ്പെടുന്നത് സത്യസന്ധവും ലളിതവുമായ അതിൻ്റെ അവതരണം കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

vachakam
vachakam
vachakam

 'ആത്മലയനത്തിൻ്റെ സ്നേഹയാത്ര' എന്നാണ് മലയാളത്തിലേക്ക് പുസ്തകത്തിൻ്റെ തലക്കെട്ട് ഞാൻ മൊഴി മാറ്റുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പുസ്തകം പുറത്തിറങ്ങുന്നതിനു മുന്നോടിയായി 2026 നവംബർ 9ന് "The Hindu" പത്രത്തിൽ സോണിയ ഗാന്ധി എഴുതിയ ലേഖനത്തിൽ പുസ്തകം എഴുതാനുള്ള ഉദ്ദേശവും അവർ വിശദീകരിച്ചതും കെ ടി ജലീൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പുസ്തകത്തിന്റെ ഓരോ അധ്യായവും വിശദീകരിച്ചാണ് കെ ടി ജലീൽ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam