ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.90 ലക്ഷം രൂപ കവർന്നു 

NOVEMBER 16, 2026, 7:19 PM

മലപ്പുറം: ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് നാലംഗ സംഘം 9.90 ലക്ഷം രൂപ കവർന്നു. കഴിഞ്ഞദിവസം വൈകിട്ടാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. നിലമ്പൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.  കാളികാവ് അഞ്ചവടി സ്വദേശി ഫൈസലിനാണ് പണം നഷ്ടമായത്. 

ബാങ്കിൽനിന്ന് പണവുമായി പുറത്തിറങ്ങിയ ഫൈസലിനെ പിന്തുടർന്നെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് യുവാവിനെ ബലമായി കീഴ്‌പ്പെടുത്തി പണമടങ്ങിയ ബാഗ് തട്ടിയെടുത്തു. നാട്ടുകാരും വഴിയാത്രക്കാരും നോക്കിനിൽക്കെയായിരുന്നു ആക്രമണം.

അപ്രതീക്ഷിതമായ ആക്രമണത്തിൽ യുവാവിന് പ്രതിരോധിക്കാൻ അവസരം ലഭിച്ചില്ല. അക്രമികളെ തടയാൻ ഫൈസൽ ശ്രമിച്ചെങ്കിലും പണവുമായി സംഘം അതിവേഗം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.സംഭവമറിഞ്ഞ് നിലമ്പൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

vachakam
vachakam
vachakam

ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ ഉടൻതന്നെ ആക്രമണം നടന്നത് കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന സംശയം ഉയർത്തിയിട്ടുണ്ട്. യുവാവ് പണം പിൻവലിച്ച വിവരം അക്രമികൾക്ക് നേരത്തെ ലഭിച്ചിരുന്നോയെന്നും ബാങ്കിനുള്ളിൽനിന്നോ പുറത്തുനിന്നോ ആരെങ്കിലും വിവരങ്ങൾ കൈമാറിയിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.   യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ച നടത്തിയ നാലുപേരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam