തിരുവനന്തപുരം: ചാല സ്വര്‍ണക്കവര്‍ച്ചയില്‍ മാളവിക ജ്വല്ലറി ഉടമ ജയറാം ആള് ചില്ലറക്കാരനല്ല. ജയറാമിനെതിരെ പൊലീസ് സാമ്പത്തിക തട്ടിപ്പിനും കേസെടുത്തു. മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്വര്‍ണം വാങ്ങിയ ശേഷം പണം നല്‍കാതെ കബളിപ്പിച്ചതിന് 40ഓളം പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചത്. പരാതി ഉയരുമ്പോള്‍ പണം നല്‍കി കേസില്‍ നിന്ന് ഒഴിവാകുന്നതായിരുന്നു ജയറാമിന്റെ രീതി.
മൂന്നുപേരില്‍ നിന്നായി 19.5 ലക്ഷം രൂപയാണ് ജയറാം തട്ടിയെടുത്തത്. പത്മ, ദിവ്യ, കൃഷ്ണകുമാര്‍ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. മൂന്ന് പേരില്‍ നിന്ന് 31 പവന്‍ സ്വര്‍ണവും ജയറാം കൈക്കലാക്കി. 35 ലക്ഷം രൂപ രൂപ വാഗ്ദാനം ചെയ്തെങ്കിലും 15.5 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്.
പലതവണ ആവശ്യപ്പെട്ടിട്ടും ബാക്കി തുക നല്‍കാന്‍ ജയറാം തയ്യാറായില്ല. ജയറാമിന് പുറമെ മകനും ജ്വല്ലറിയിലെ സ്റ്റാഫുകളും പ്രതിപ്പട്ടികയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
