'നോബഡി വാന്റ്‌സ് ദിസ്' സെറ്റില്‍ അഭിപ്രായഭിന്നത: ആദം ബ്രോഡിയുടെ പ്രസ്താവനയെ തള്ളി നിര്‍മ്മാതാവ് ഇറിന്‍ ഫോസ്റ്റര്‍

OCTOBER 25, 2026, 12:39 PM

ലോസ് ആഞ്ചലസ്: നെറ്റ്ഫ്‌ലിക്സിന്റെ ജനപ്രിയ പരമ്പരയായ 'നോബഡി വാന്റ്‌സ് ദിസ്' എന്ന ഷോയുടെ നിര്‍മ്മാതാവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനും തമ്മില്‍ ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ അഭിപ്രായവ്യത്യാസം. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്ന മുഖ്യനടന്‍ ആദം ബ്രോഡിയുടെ പരാമര്‍ശത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഷോയുടെ ക്രിയേറ്ററായ ഇറിന്‍ ഫോസ്റ്റര്‍.

കഴിഞ്ഞ സെപ്റ്റംബറില്‍ ജിക്യു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ആദം ബ്രോഡി ഇസ്രായേലിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. 'ഇതൊരു വംശഹത്യയായിത്തന്നെ രേഖപ്പെടുത്താം, സ്വതന്ത്ര പാലസ്തീനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,' എന്നായിരുന്നു ബ്രോഡിയുടെ വാക്കുകള്‍. ഗാസയിലെ സാഹചര്യം ദാരുണമാണെന്നും രാഷ്ട്രീയവും ഭരണപരവുമായ ഇടപെടലുകളിലൂടെ ഇതിന് പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഒക്ടോബര്‍ 27-ന് പുറത്തിറങ്ങുന്ന 'നോട്ട് സ്‌കിന്നി ബട്ട് നോട്ട് ഫാറ്റ്' പോഡ്കാസ്റ്റില്‍ ഇറിന്‍ ഫോസ്റ്റര്‍ ഈ വിഷയത്തില്‍ തന്റെ വിയോജിപ്പ് വ്യക്തമാക്കി. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളത് സ്വാഭാവികമാണ്. ലോകമെമ്പാടുമുള്ള അത്താഴ മേശകളില്‍ നടക്കുന്നത് പോലെ തന്നെ ആരോഗ്യകരമായ സംവാദങ്ങളും അഭിപ്രായവ്യത്യാസങ്ങളും നമ്മുടെ ഷൂട്ടിംഗ് സെറ്റിലുമുണ്ട്. ഞാന്‍ ആദമിനെ സ്‌നേഹിക്കുന്നു, എങ്കിലും അദ്ദേഹത്തിന്റെ നിലപാടിനോട് യോജിക്കുന്നില്ല. ഈ പരമ്പര ജൂത സംസ്‌കാരത്തോടും സമൂഹത്തോടുമുള്ള എന്റെ സ്‌നേഹപ്രകടനമാണ്. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ജൂത ആരാധകരോട് എനിക്ക് പറയാനുള്ളത്, ഞാന്‍ നിങ്ങളെ കാണുകയും കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു എന്നാണ്.'- ഇറിന്‍ ഫോസ്റ്റര്‍ പറഞ്ഞു.

ഇന്നത്തെ കാലഘട്ടത്തില്‍ ജൂത സമൂഹത്തെക്കുറിച്ചുള്ള പോസിറ്റീവായ ദൃശ്യാവിഷ്‌കാരങ്ങള്‍ വളരെ കുറവാണെന്നും, ആ കുറവ് നികത്താനാണ് താന്‍ ഈ പരമ്പര നിര്‍മ്മിച്ചതെന്നും ഇറിന്‍ വ്യക്തമാക്കി.

ഇറിന്‍ ഫോസ്റ്ററുടെ നിലപാടിനെ പ്രശംസിച്ച് പി.ആര്‍ വിദഗ്ദ്ധയും ജൂത പ്രസ്ഥാനങ്ങളുടെ വക്താവുമായ മോര്‍ ഗ്രീന്‍ബെര്‍ഗ് രംഗത്തെത്തി. ടെലിവിഷനില്‍ ഒരു റബ്ബായിയുടെ വേഷം ചെയ്തു എന്നത് കൊണ്ട് ഒരാള്‍ ജൂത സമൂഹത്തിന്റെ മുഴുവന്‍ വക്താവാകുന്നില്ലെന്നും, ഹോളിവുഡ് രാഷ്ട്രീയത്തിനപ്പുറം ജൂത വ്യക്തിത്വത്തിന് പ്രാധാന്യം നല്‍കിയ ഇറിന്‍ ഫോസ്റ്ററുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്നും ഗ്രീന്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam