മലപ്പുറം: കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പൊലീസിന് സന്ദേശം.കൺട്രോൾ റൂമിലേക്കാണ് യുവാവ് സന്ദേശം അയച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കോഴിക്കോട് ടൗൺ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള യുവാവിന് നോട്ടീസ് നൽകി വിട്ടയക്കും.
മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും കൂടുതൽ പൊലീസിനെ വിന്യസിക്കണം എന്നുമായിരുന്നു സന്ദേശം. തെറ്റിദ്ധരിപ്പിക്കാൻ അയച്ച വ്യാജ സന്ദേശമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
