കല്‍പറ്റ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അങ്ങേയറ്റം ദാരുണമായ റോഡ് അപകടങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് നടക്കുന്നത്. ഈ അപകടത്തിന്റെ എല്ലാം സിസിടിവി ദൃശ്യങ്ങളും പുറത്തുവരുന്നതോടെ അപകടത്തിന്റെ തീവ്രതയും മനസ്സിലാകുന്നു.
വയനാട് മാനന്തവാടിയില്‍ കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തില്‍ 11 വയസുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി സ്വദേശി ദിവ രാജേഷ് (12) ആണ് മരിച്ചത്. ട്യൂഷന് പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ തെറ്റായ ദിശയില്‍ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചുകയറുകയായിരുന്നു. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നു. വൈകിട്ട് നാലരയോടെ ഏഴു വയസ്സുകാരനായ അനിയൻ ഡെറിക്കിനൊപ്പം ദിവ ട്യൂഷനു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടിയിലേക്ക് റോഡിന്റെ ഇടതുവശത്തു കൂടി പോകേണ്ട വാഹനം നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്തു കൂടി പോയി കുട്ടികളെ പിന്നിൽ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
