കാലിക്കറ്റ് സര്‍വകലാശാലയില്‍ തിങ്കളാഴ്ച നടക്കേണ്ട പരീക്ഷകളും മാറ്റിവെച്ചു

OCTOBER 24, 2026, 4:26 AM

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടക്കേണ്ട മുഴുവന്‍ പരീക്ഷകളും മാറ്റി വെച്ചു.ഇടിമിന്നലില്‍ തകരാറിലായ സര്‍വര്‍ ഇതേവരെയും നന്നാക്കാന്‍ സാധിച്ചിട്ടില്ല.ഇതിനെത്തുടർന്ന് ചോദ്യപ്പേപ്പര്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയാത്തതിനാലാണ് പരീക്ഷകള്‍ മാറ്റിയത്. 

പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.വ്യാഴാഴ്ചയുണ്ടായ കനത്ത ഇടിമിന്നലിലാണ് യൂണിവേഴ്‌സിറ്റിയിലെ സര്‍വര്‍ തകരാറിലാകുന്നത്.തുടർന്ന്, വെള്ളിയാഴ്ച നടക്കാനിരുന്ന പരീക്ഷകളെല്ലാം നേരത്തെ മാറ്റിവെച്ചിരുന്നു.

സാങ്കേതിക  പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും മാറ്റിവെക്കുകയായിരുന്നു.അതേസമയം, ഇന്റേണല്‍, പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ നടക്കുന്നതായിരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam