അതിശക്തമായ മഴ:  ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി

OCTOBER 24, 2026, 2:29 AM

തിരുവനനന്തപുരം:  തുലാമഴയും കാറ്റും കനത്തതോടെ ജാ​ഗ്രതാ മുന്നറിയിപ്പുമായി കെഎസ്ഇബി.  ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജാ​ഗ്രതാ നിർദേശം. 

നിർദ്ദേശം ഇങ്ങനെ: പലയിടങ്ങളിലും തീവ്രമായ കാറ്റും മഴയും ഉണ്ട്. അതിരാവിലെ പത്രവിതരണത്തിനും പാൽ വിതരണത്തിനും റബ്ബർ ടാപ്പിങ്ങിനും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തിറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടി കിടക്കാൻ സാധ്യതയുണ്ട്.   വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കുന്നതോ അസ്വാഭാവികമായി താഴ്ന്നുകിടക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ യാതൊരു കാരണവശാലും അവയുടെ സമീപത്തേക്ക് പോകരുത്.

ലൈനുകളിൽ സ്പർശിക്കാനോ അവ നീക്കാൻ ശ്രമിക്കാനോ പാടില്ല. പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പിയിൽ മാത്രമല്ല, അതിന്റെ സമീപ പ്രദേശങ്ങളിലും വൈദ്യുത പ്രവാഹമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണം. പൊട്ടിയ വൈദ്യുതി ലൈൻ വെള്ളത്തിൽ വീണുകിടക്കുകയാണെങ്കിൽ ആ വെള്ളത്തിൽ സ്പർശിക്കരുത്.ഇത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സമീപത്തെ കെഎസ്ഇബി സെക്ഷൻ ഓഫീസിലോ കെഎസ്ഇബിയുടെ അടിയന്തര സഹായ നമ്പറായ 94 96 01 01 01ലോ വിവരം അറിയിക്കണം. വൈദ്യുതി ലൈൻ അപകടാവസ്ഥയിൽ കാണുകയാണെങ്കിൽ അതിന്റെ സമീപത്തേക്ക് ആരെയും പോകാൻ അനുവദിക്കരുത്. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി സുരക്ഷിതമാക്കുന്നതുവരെ മറ്റുള്ളവർ അപകടത്തിൽപ്പെടാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.

vachakam
vachakam
vachakam

വൈദ്യുതി തകരാർ സംബന്ധമായ പരാതികൾ അറിയിക്കാൻ 1912 എന്ന 24/7 ടോൾ‍ഫ്രീ കസ്റ്റമർ‍കെയർ നമ്പരിലോ സെക്ഷൻ ഓഫീസിലോ വിളിക്കാവുന്നതാണ്. 9496001912 എന്ന നമ്പരിലും കോൾ/ വാട്സാപ് വഴി പരാതി അറിയിക്കാം. പൊട്ടിയ വൈദ്യുതി ലൈനിൽ തട്ടി ആർക്കെങ്കിലും വൈദ്യുതാഘാതമേൽക്കുകയാണെങ്കിൽ, അപകടത്തിൽപ്പെട്ട വ്യക്തിയെ നേരിട്ട് സ്പർശിക്കരുത്. പകരം ഉണങ്ങിയ മുളയോ മരക്കമ്പോ പോലുള്ള വൈദ്യുതി കടത്തിവിടാത്ത വസ്തു ഉപയോഗിച്ച് ലൈനിൽ നിന്ന് മാറ്റി, പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എത്രയും വേഗം സമീപത്തെ ആശുപത്രിയിലെത്തിക്കണം.ജാഗ്രത പുലർത്താം, സുരക്ഷിതരായിരിക്കാം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam