കോഴിക്കോട്: ഖത്തർ കെഎംസിസി ഫണ്ട് കവർച്ചയിൽ റൊട്ടാന റസാഖിനെ കെഎംസിസിയിൽ നിന്ന് പുറത്താക്കി.
ഖത്തർ കെഎംസിസി ഓഫീസിൽ നിന്നും 8 കോടി രൂപയുടെ കവർച്ച നടന്നതാണ് കേസ്. കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയുടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിലും റൊട്ടാന റസാഖിന്റെ പേര് പരാമർശിക്കുന്നുണ്ട്. എന്നാൽ, സംഭവത്തിൽ തനിക്ക് യാതൊരു അറിവും ഇല്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതം എന്നുമായിരുന്നു റസാഖിന്റെ പ്രതികരണം.
മുസ്ലിം ലീഗ് നേതൃത്വം ആണ് നടപടി സ്വീകരിച്ചത്. മുസ്ലിം ലീഗ് ഖത്തർ സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു റൊട്ടാന റസാഖ്. നേരത്തെ കീഴടങ്ങിയ നാലാം പ്രതി ബാലകൃഷ്ണന്റെ മൊഴിയിലും ഇയാൾ പുറത്തുവിട്ട വീഡിയോയിലും റസാഖ് റൊട്ടാനയുടെ പേരുണ്ട്. അതൊടൊപ്പം മുഖ്യപ്രതിയായ ബോംബെ ഷാജിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. അതിലും റസാഖിന്റെ പേര് പരാമർശിക്കുന്നുണ്ട്.
ഈ ആരോപണങ്ങളെല്ലാം റസാഖ് റൊട്ടാന നിഷേധിച്ചു. തനിക്കെതിരെ ഒരു വിഭാഗം നീക്കം നടത്തുന്നതായാണ് ഇയാൾ നൽകിയ വിശദീകരണം. ആരെയും സംരക്ഷിക്കുന്ന നിലപാട് ലീഗിൽ നിന്ന് ഉണ്ടാകില്ലെന്ന് പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലീഗുമായി ബന്ധപ്പെട്ട ആരെങ്കിലും കവർച്ചയ്ക്ക് പിന്നിലുണ്ടെങ്കിൽ കൃത്യമായ നടപടിയെടുക്കുമെന്നാണ് സലാം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
