ആറുവരിപ്പാതയില്‍ അപകടം വിതച്ച് നിയമലംഘനങ്ങള്‍; മൂന്ന് മാസത്തിനിടെ പിടിയിലായത് 12,179 വാഹനങ്ങള്‍

NOVEMBER 15, 2026, 6:55 PM

കോഴിക്കോട്: വടക്കന്‍ കേരളത്തിലെ ദേശീയപാതകളില്‍ ഗതാഗത നിയമലംഘനങ്ങള്‍ വ്യാപകമാകുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 12,179 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പരിശോധിച്ച 22,505 വാഹനങ്ങളില്‍ പകുതിയിലധികവും നിയമം തെറ്റിച്ചാണ് നിരത്തിലിറങ്ങിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിരീക്ഷണ ക്യാമറകളുടെ അഭാവമുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ചിത്രങ്ങള്‍ പകര്‍ത്തിയാണ് നിലവില്‍ നടപടികള്‍ സ്വീകരിക്കുന്നത്.

നൂറ് കിലോമീറ്ററിലധികം വേഗത്തില്‍ വാഹനങ്ങള്‍ കുതിക്കുന്ന ആറുവരിപ്പാതയില്‍ വണ്ടികള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നതും ട്രാക്ക് തെറ്റിച്ചുള്ള ഡ്രൈവിങ്ങുമാണ് പ്രധാനമായും പിടികൂടിയത്. വണ്‍വേ തെറ്റിച്ച് എതിര്‍ദിശയിലൂടെ വാഹനമോടിക്കുന്നതും ഓവര്‍ടേക്കിങ് ട്രാക്കിലൂടെയുള്ള അപകടകരമായ യാത്രകളും പതിവായിരിക്കുകയാണ്. പ്രവേശനാനുമതി ഇല്ലാതിരുന്നിട്ടും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അതിവേഗ ട്രാക്കുകളിലൂടെ സഞ്ചരിക്കുന്നത് വലിയ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. നിരോധിത പാതയിലുണ്ടാകുന്ന അപകടങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പോലും ലഭിക്കില്ലെന്നിരിക്കെയാണ് ഈ അശ്രദ്ധ.

കോഴിക്കോട് പന്തീരാങ്കാവിലെ ടോള്‍ പ്ലാസയിലുള്ള കണ്‍ട്രോള്‍ റൂം ദൃശ്യങ്ങള്‍ പാതയിലെ നിയമലംഘനങ്ങളുടെ ഭീകരത വ്യക്തമാക്കുന്നുണ്ട്. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള 28.4 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം പ്രതിദിനം നൂറിലധികം നിയമലംഘനങ്ങളാണ് ക്യാമറകളില്‍ പതിയുന്നത്. അതിവേഗ ട്രാക്കില്‍ നിന്ന് പെട്ടെന്ന് ക്രോസ് ചെയ്ത് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള സാഹസിക പ്രകടനങ്ങളാണ് പലപ്പോഴും വന്‍ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നത്.

തൊണ്ണൂറ്റൊമ്പത് ശതമാനം റോഡപകടങ്ങളും മനുഷ്യന്റെ അശ്രദ്ധ മൂലമാണ് സംഭവിക്കുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നും കുട്ടികളില്‍ ചെറുപ്പം മുതലേ റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തണമെന്നും നിര്‍ദ്ദേശള്‍ ഉയര്‍ന്നിട്ടുണ്ട്. അഭ്യാസപ്രകടനങ്ങള്‍ക്കുള്ള വേദിയല്ല പൊതുനിരത്തുകളെന്നും, ഏതാനും മിനിറ്റുകള്‍ വൈകിയാലും സുരക്ഷിതമായി വീട്ടിലെത്തുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഗതാഗത വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam