കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് കൊച്ചി പി.എം.എൽ.എ. കോടതി ഡിസംബർ അഞ്ചിലേക്ക് മാറ്റി.
കേസിൽ വാദം ഉന്നയിക്കുന്നതിനായി പ്രതിഭാഗം കൂടുതൽ സമയം തേടിയതിനെ തുടർന്നാണ് നടപടി. സി.പി.എം. തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് പുറമെ കേസിലെ പ്രതികളായ എ. സി. മൊയ്തീൻ, എം. എം. വർഗീസ്, കെ. രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കളാണ് വിടുതൽ ഹർജി നൽകിയ പ്രമുഖർ.
വിചാരണയ്ക്ക് മുന്നോടിയായി കേസിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. പാർട്ടിയും പ്രമുഖ നേതാക്കളുമാണ് കോടതിയിൽ വിടുതൽ ഹർജി നൽകിയത്. ഈ കേസിൽ 64-ാം പ്രതിയായി സി.പി.എമ്മിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കള്ളപ്പണ ഇടപാടിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും വിചാരണ നേരിടാൻ തക്കവിധത്തിലുള്ള തെളിവുകൾ നിലവിലില്ലെന്നുമാണ് നേതാക്കളുടെ പ്രധാന വാദം. ഒപ്പം, ഒരു രാഷ്ട്രീയ പാർട്ടിയെ കള്ളപ്പണ കേസിൽ പ്രതിയാക്കാൻ കഴിയില്ലെന്ന വാദവും അവർ ഉന്നയിക്കുന്നു. എന്നാൽ പ്രതികളുടെ ഈ ആവശ്യത്തെ എതിർത്തു കൊണ്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
