ശശിധരൻ കർത്തയിൽ നിന്ന് ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണവുമായി ഇപിയുടെ ബന്ധു 

OCTOBER 24, 2026, 2:13 AM

 കണ്ണൂർ:  ഇ പി ജയരാജന്റെ ഭാര്യ ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവുമായി ഇപി ജയരാജന്റെ ബന്ധു ശ്യാംജിത് ഇ പി. 

 ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം. ഇപി ജയരാജന്റെ കൈപ്പടയിൽ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണമാണെന്നാണ് ആരോപണമുണ്ട്. 

 താൻ ജീവിതം അവസാനിപ്പിച്ചാൽ ഉത്തരവാദിത്വം പി കെ ഇന്ദിര, ഇ പി ജയരാജൻ, തോമസ്, സി കെ ഷാജി എന്നിവർക്കാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. വാർത്ത വന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു,

vachakam
vachakam
vachakam

 പ്രൈഡ് പ്രേംകുമാർ 9 കോടി, ജീവൻ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി എന്നിങ്ങനെ ബ്ലാക്ക് മണിയായും വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചു എന്ന് പോസ്റ്റിൽ ആരോപിക്കുന്നു. ഇതിലും കൂടുതൽ പേർ പണം നൽകിയിട്ടുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam