മലബാർ മിൽമ യൂണിയന്‍റെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ പിരിച്ചുവിട്ട ക്ഷീര വികസന വകുപ്പ് നടപടി ഹൈക്കോടതി റദ്ദാക്കി 

NOVEMBER 13, 2026, 11:25 PM

കൊച്ചി: മലബാർ മിൽമ യൂണിയന്‍റെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ പിരിച്ചുവിട്ട ക്ഷീര വികസന വകുപ്പ് നടപടി ഹൈക്കോടതി റദ്ദാക്കി. ഭരണ സമിതി പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് ചെയർമാൻ കെ എസ് മണി അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിരിച്ചുവിടൽ നടന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്.ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി, ആവശ്യമായാൽ നിയമാനുസൃത നടപടികൾ സ്വീകരിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കണം. 

അതുവരെ പുനഃസ്ഥാപിക്കപ്പെടുന്ന ഭരണ സമിതിക്ക് ദൈനംദിന ഭരണകാര്യങ്ങൾ മാത്രമേ നിർവഹിക്കാനാകൂ. നയപരമായ തീരുമാനങ്ങൾ എടുക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി.എന്നാൽ ഒരു മാസത്തിനകം പുതിയ ഉത്തരവ് ഉണ്ടായില്ലെങ്കിൽ ഭരണ സമിതിക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാമെന്ന്  കോടതി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam