തിരുവനന്തപുരം: സിപിഐയുടെ മുൻ എം പി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിൽ ചെരുമെന്ന് സൂചന. 2025 മാർച്ചിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ചെങ്ങറ സുരേന്ദ്രനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേടിൽ ലഭിച്ച പരാതിയിന്മേലായിരുന്നു പാർട്ടിയുടെ നടപടി. സിപിഐ കൊല്ലം ജില്ലാ കൗൺസിലാണ് അന്ന് നടപടി എടുത്തത്. സിപിഐയുടെ മുതിർന്ന നേതാവായിരുന്നു ചെങ്ങറ സുരേന്ദ്രൻ.
കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സിപിഐയുടെ അറിയപ്പെടുന്ന നേതാവായിരുന്ന സുരേന്ദ്രൻ രണ്ട് തവണ ലോക്സഭാ എംപിയായിട്ടുണ്ട്. 1998ലും 2004ലും അടൂർ മണ്ഡലത്തിൽ കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തിയാണ് ചെങ്ങറ സുരേന്ദ്രൻ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2014ൽ മാവേലിക്കരയിൽ നിന്ന് മത്സരിച്ചെങ്കിലും കൊടിക്കുന്നിൽ സുരേഷിനോട് പരാജയപ്പെട്ടു.
ചെങ്ങറ സുരേന്ദ്രൻ ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സിപിഐ നേതൃത്വവുമായി അകൽച്ച രൂക്ഷമായതോടെയാണ് ചുവടുമാറ്റം.
ഒരു വർഷത്തെ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞിട്ടും പാർട്ടിയിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ ആയതോടെയാണ് സുരേന്ദ്രൻ്റെ ബിജെപി കൂടുമാറ്റണമെന്ന് സൂചന. രണ്ട് തവണ എംപിയായ ആളാണ് ചെങ്ങറ സുരേന്ദ്രൻ. സിപിഐ എംഎൽഎമാരായിരുന്ന കെ അജിത്തിനും സി സി മുകുന്ദനും പിന്നാലെയാണ് മുൻ എംപിയുടെ ബിജെപിയിലേക്കുള്ള നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
