തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 1,00,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് 200 രൂപ വര്‍ധിച്ച് 1,00,920 രൂപയിലേക്ക് സ്വര്‍ണവില ഉയര്‍ന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കൂടി 12,615 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 12,590 രൂപയ്ക്കായിരുന്നു വില്പന.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിലയില്‍ ഏകദേശം ഏഴായിരം രൂപയാണ് ഇടിഞ്ഞത്. ഈ ട്രെന്‍ഡ് നിലനിന്നാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പവന്‍വില ഒരുലക്ഷം രൂപയ്ക്കു താഴെയെത്താമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
