തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചയിൽ നിർണായക വിവരങ്ങൾ പുറത്ത്. കവർച്ചയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
നന്ദകുമാർ ജ്വല്ലറി പൂട്ടി പുറത്തിറങ്ങുന്ന കൃത്യമായ വിവരം ആരോ ഫോണിലൂടെ പ്രതികൾക്ക് കൈമാറിയെന്നാണ് പൊലീസിന്റെ സംശയം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പെട്ടെന്ന് സ്ഥലത്തെത്തി കവർച്ച നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കവർച്ചയുടെ ആസൂത്രണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾ ഉപയോഗിച്ച ഹോണ്ട ബൈക്കുകളെ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
കവർച്ചയ്ക്കായി രണ്ടംഗ സംഘം നഗരത്തിലെത്തിയത് വൈകിട്ട് 7.30ഓടെയാണെന്നാണ് വിവരം. പ്രതികൾ എത്തിയ ഹോണ്ട ബൈക്കുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രതികൾ നഗരത്തിലെത്തിയ സമയം മുതലുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. വൈകിട്ട് 7.30ഓടെ രണ്ടംഗ സംഘം തിരുവനന്തപുരം നഗരത്തിലെ കിള്ളിപ്പാലത്തെത്തി. തുടർന്ന് രാത്രി ഒൻപതോടെ ജ്വല്ലറി സ്ഥിതി ചെയ്യുന്ന മരക്കട ഭാഗത്തേക്ക് നീങ്ങി. ഇവിടെ ഒരു മണിക്കൂറോളം ബൈക്കിൽ കറങ്ങി പരിസരം നിരീക്ഷിച്ചതായാണ് വിവരം.
പ്രതികളെ വൈകാതെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അതേസമയം, ജ്വല്ലറിയിലേക്ക് സ്വർണം എത്തിച്ചുനൽകിയ ഏജന്റുമാരെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
