കണ്ണൂർ: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം.പാനൂർ വള്ളങ്ങാട് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പാനേന്റവിട ഷാൽമിൻ സജീവാണ് മരിച്ചത്.
ഇന്ത്യൻ സൈനിക ക്യാമ്പിൽ നിന്ന് അഗ്നിവീർ വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിയായിരുന്നു ഷാൽമിൻ. ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സജീവന്റെയും ജിമിഷയുടെയും മകനാണ് ഷാൽമിൻ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
