കൊല്ലം: ചടയമംഗലത്ത് 13 കാരൻ രണ്ടാനച്ഛൻ്റെ മർദനമേറ്റ സംഭവത്തിൽ ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ. കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.ചടയമംഗലത്തെ വീട്ടിൽ പോയി കുട്ടിയെയും മാതാവിനെയും കണ്ടിരുന്നു. അതിക്രൂരമായ മർദനമാണ് കുട്ടി നേരിട്ടതെന്ന് മന്ത്രി പറഞ്ഞു.
കൊക്കോ പ്ലെയർ കൂടിയായ കുട്ടിക്കാണ് അതിക്രമം ഉണ്ടായത്.കുട്ടിയുടെ കാര്യത്തിൽ വകുപ്പിൻ്റെ ഭാഗത്ത് നിന്ന് കൃത്യമായ നിരീക്ഷണം ഉണ്ടാവുമെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം ചടയമംഗലത്ത് 13 വയസുകാരനെ രണ്ടാനച്ഛൻ രാജേഷ് അതിക്രൂരമായി മർദിച്ചത്. മദ്യലഹരിയിൽ വീട്ടിലെത്തിയ രണ്ടാനച്ഛൻ മുറിയിലുണ്ടായിരുന്ന കുട്ടിയെ വസ്ത്രത്തിൽ പിടിച്ച് തൂക്കിയെടുത്ത് ഹാളിൽ എത്തിക്കുകയും, തുടർന്ന് വസ്ത്രം ഊരിമാറ്റി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയുമായിരുന്നു.കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
സംഭവത്തിൽ രണ്ടാനച്ഛൻ രാജേഷിനെ പൊലീസ് പിടികൂടിയിരുന്നു.പ്രതിയെ ഉടൻ അറസ്റ്റു ചെയ്യാൻ റൂറൽ എസ്‌പിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
