600 ദശലക്ഷം ഡോളർ ആസ്തി, ആഡംബര സ്വത്തുക്കൾ വേറെയും! ഹോളിവുഡ് താരരാജാവ് ടോം ക്രൂയ്‌സിന്റെ വിശേഷങ്ങൾ 

OCTOBER 24, 2026, 4:54 AM

പ്രശസ്ത അമേരിക്കൻ നടനും നിർമ്മാതാവുമായ ടോം ക്രൂയിസിന്റെ ആസ്തി 2026-ൽ 600 ദശലക്ഷം യു.എസ് ഡോളറാണെന്ന് (ഏകദേശം 5000 കോടിയിലധികം രൂപ) 'സെലിബ്രിറ്റി നെറ്റ് വർത്ത്' റിപ്പോർട്ട്. 

പ്രതിവർഷം ഏകദേശം 50 ദശലക്ഷം ഡോളറാണ് താരത്തിന്റെ ശമ്പളം. സിനിമകളിലെ അഭിനയത്തിനും പ്രൊഡക്ഷൻ ഷെയറുകൾക്കും പുറമെ ബോക്സ് ഓഫീസ് ലാഭവിഹിതത്തിൽ നിന്നുള്ള താരത്തിന്റെ കരിയർ സമ്പാദ്യം 1 ബില്യൺ ഡോളറിലധികം വരുമെന്നാണ് കണക്കാക്കുന്നത്.

കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളിലൂടെയെത്തിയ ടോം ക്രൂയിസ്, പിന്നീട് ഹോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിലൊരാളായി വളരുകയായിരുന്നു. 'മിഷൻ: ഇംപോസിബിൾ' (Mission: Impossible) ഫ്രാഞ്ചൈസിയാണ് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായത്. നിർമ്മാതാവിന്റെ ചുമതലകൂടി ഏറ്റെടുത്തതോടെ സിനിമകളുടെ വിജയത്തിൽ നിന്ന് വലിയ ലാഭവിഹിതം നേടാൻ താരത്തിന് കഴിഞ്ഞു.

vachakam
vachakam
vachakam

1981-ൽ പുറത്തിറങ്ങിയ 'ടാപ്സ്' എന്ന ചിത്രത്തിന് 50,000 ഡോളറായിരുന്നു ടോം ക്രൂയിസിന്റെ പ്രതിഫലം.തുടർന്ന് 'റിസ്കി ബിസിനസ്സ്', 'ടോപ് ഗൺ', 'റെയിൻ മാൻ' തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തെ മുൻനിര താരമാക്കി മാറ്റി.

1990-കളിലും 2000-കളിലുമാണ് താരത്തിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച സിനിമകൾ റിലീസായത്. ആദ്യ 'മിഷൻ: ഇംപോസിബിൾ' ചിത്രത്തിലൂടെ ശമ്പളവും പ്രോഫിറ്റ് ഷെയറുമായി ഏകദേശം 70 ദശലക്ഷം ഡോളറാണ് അദ്ദേഹം നേടിയത്. 'മിഷൻ: ഇംപോസിബിൾ ത്രീ'യിലൂടെ ഇത് 75 ദശലക്ഷം ഡോളറായി ഉയർന്നു. 'ടോപ് ഗൺ: മാെവറിക്' ചിത്രത്തിന് 13 ദശലക്ഷം ഡോളറും, 'മിഷൻ: ഇംപോസിബിൾ - ഡെഡ് റെക്കണിംഗ്', 'ദി ഫൈനൽ റെക്കണിംഗ്' എന്നിവയ്ക്ക് 14 ദശലക്ഷം ഡോളർ വീതവുമാണ് ശമ്പളമായി ലഭിച്ചത്. 

കോടികൾ വിലമതിക്കുന്ന ആഡംബര സ്വത്തുക്കൾ:

vachakam
vachakam
vachakam

കാലിഫോർണിയ, കൊളോറഡോ, ഫ്ലോറിഡ, ന്യൂയോർക്ക് എന്നിവിടങ്ങളിലും ഇംഗ്ലണ്ടിലുമായി നിരവധി ആഡംബര വസ്തുവകകൾ ടോം ക്രൂയിസിനുണ്ട്. കൊളോറഡോയിലെ 320 ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റ് 2021 മെയ് മാസത്തിൽ 39.5 ദശലക്ഷം ഡോളറിനാണ് താരം വിറ്റഴിച്ചത്. 2016-ൽ ബെവർലി ഹിൽസിലെ വീട് 40 ദശലക്ഷം ഡോളറിനും, ഹോളിവുഡ് ഹിൽസിലെ പ്രോപ്പർട്ടി 11.4 ദശലക്ഷം ഡോളറിനും വിറ്റിരുന്നു. 2018-ൽ ഫ്ലോറിഡയിലെ ക്ലിയർവാട്ടറിൽ 11.8 ദശലക്ഷം ഡോളർ മുടക്കി കോണ്ടോ യൂണിറ്റുകളും അദ്ദേഹം വാങ്ങിയിട്ടുണ്ട്.

കരിയറിലെ പുതിയ വിശേഷങ്ങൾ

താരത്തിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം 'ഡിഗർ' (Digger) ആണ്. ഒക്ടോബർ 2, 2026-ൽ തിയേറ്ററുകളിൽ എത്തിയ ഈ ആക്ഷേപഹാസ്യ ബ്ലാക്ക് കോമഡി ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam