ഷറഫുദ്ദീനെ കേന്ദ്രകഥാപാത്രമാക്കി പുതിയൊരു സിനിമ ഒരുക്കാനുള്ള ആലോചനയിലാണ് സംവിധായകൻ ഒമർ ലുലു. എന്നാൽ പദ്ധതിയെക്കുറിച്ച് സംസാരിക്കാൻ നടനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മറുപടി ലഭിക്കുന്നില്ലെന്നാണ് ഒമർ ലുലുവിന്റെ പരാതി. ഇതുസംബന്ധിച്ച് സംവിധായകൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
2016ൽ പുറത്തിറങ്ങിയ ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന ചിത്രത്തിലൂടെയാണ് ഒമർ ലുലുവും ഷറഫുദ്ദീനും പ്രേക്ഷകശ്രദ്ധ നേടിയത്. സിജു വിൽസണും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അന്നത്തെ യുവപ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ഷറഫുദ്ദീനെ വീണ്ടും ഒരു സിനിമയിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സംവിധായകന്റെ പുതിയ പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഞങ്ങള്‍ ഒന്നിച്ച 100 ദിവസം ഓടിയ Happy Wedding എന്ന സിനിമയ്ക്ക് ശേഷം പത്ത് വര്‍ഷം കഴിഞ്ഞു ഞാന്‍ ഷറഫുദ്ദീനുമായി വര്‍ക്ക് ചെയ്തിട്ട്.രണ്ട് പുതിയ പയ്യന്‍മാര്‍ വന്ന് പറഞ്ഞ കഥ കേട്ടപ്പോള്‍, ഈ കഥാപാത്രം ഷറഫ് ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി,അങ്ങനെ 6 വര്‍ഷത്തിന് ശേഷം ഞാന്‍ ഷറഫിനെ വിളിച്ചു.
കഥയുടെ ഏകദേശം പകുതിയിലധികം എഴുത്ത് പൂര്‍ത്തിയായ സമയമായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. ഞാന്‍ ബാക്കി എഴുത്തുമായി മുന്നോട്ടുപോയി.ഇതിനിടക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാന്‍ പ്‌ളാന്‍ ചെയ്തു പക്ഷേ ഒന്നും കൂടി സ്‌ക്രിപ്പ്റ്റ് നന്നാക്കിയിട്ട് കാണാമെന്ന് ഞാന്‍ വിചാരിച്ചു..
പക്ഷേ ഇപ്പോള്‍ സ്‌ക്രിപ്പ്റ്റ് 80% കഴിഞ്ഞു ഇനി അര്‍ട്ടിസ്റ്റിനെ കണ്‍ഫോം ചെയ്തു വേണം സ്‌ക്രിപ്പ്റ്റ് complete ചെയ്യാന്‍.,എന്നാല്‍ ഷറഫ് വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല രണ്ട് മാസമായി! ?? ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ appointment വരെ കിട്ടുന്ന നമ്മുടെ രാജ്യത്ത്.. എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോള്‍ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
