അമിതമായ ശരീരപ്രദർശനത്തോടും ബിക്കിനി വസ്ത്രങ്ങളോടും താൽപ്പര്യമില്ലെന്ന് നടി രശ്മിക മന്ദാന

OCTOBER 22, 2026, 10:21 PM

സിനിമകളിൽ അഭിനയിക്കുമ്പോൾ ചിലതരം വസ്ത്രങ്ങൾ ധരിക്കുന്നതിനോട് തനിക്ക് താൽപ്പര്യമില്ലെന്ന് തുറന്നുപറഞ്ഞ്  നടി രശ്മിക മന്ദാന. കരൺ ജോഹറിന്റെ പ്രശസ്തമായ ടോക്ക് ഷോയായ 'കോഫി വിത്ത് കരൺ' സീസൺ 9-ൽ ഭർത്താവും നടനുമായ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കൊമേഴ്സ്യൽ സിനിമകളിൽ അഭിനയിക്കുമ്പോൾ ചില കഥാപാത്രങ്ങൾക്ക് ബിക്കിനി പോലുള്ള വസ്ത്രങ്ങൾ ആവശ്യമായി വന്നേക്കാം എന്ന് അറിയാമെങ്കിലും, അത്തരം വസ്ത്രധാരണത്തോടും അമിതമായ ശരീരപ്രദർശനത്തോടും തനിക്ക് താൽപ്പര്യമില്ലെന്ന് രശ്മിക പറഞ്ഞു. 

തനിക്ക് കംഫർട്ടബിൾ അല്ലാത്ത കാര്യങ്ങളിൽ താൻ വ്യക്തമായ അതിരുകൾ  വരയ്ക്കാറുണ്ടെന്നും, ആ ചോയ്‌സുകളെ മാനിക്കുന്ന സംവിധായകരോടൊപ്പമാണ് താൻ പ്രവർത്തിക്കാൻ താൽപ്പര്യപ്പെടുന്നതെന്നും താരം വ്യക്തമാക്കി.

vachakam
vachakam
vachakam

സിനിമകളിൽ ഒപ്പുവെച്ചതിന് ശേഷം ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുക പലപ്പോഴും ബുദ്ധിമുട്ടാണെന്നും, എന്നാൽ തനിക്ക് ബുദ്ധിമുട്ട് തോന്നുന്ന സന്ദർഭങ്ങളിൽ ഭർത്താവ് വിജയ് ദേവരകൊണ്ടയാണ് തനിക്ക് ധൈര്യം തരാറുള്ളതെന്നും രശ്മിക വെളിപ്പെടുത്തി. "ഇത് ചെയ്യേണ്ടതില്ലെന്ന് ചിലപ്പോൾ ഞാൻ വിജയോട് പറയാറുണ്ട്. അപ്പോൾ 'തീർച്ചയായും നീ അത് പറയണം' എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് പിന്തുണ നൽകാറുണ്ട്," രശ്മിക പറഞ്ഞു.

കലാകാരന്മാർക്ക് അത്തരം അസ്വസ്ഥതകൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നും, അതിൽ അൺ പ്രൊഫഷണലായി കാണേണ്ടതില്ലെന്നും വിജയ് ദേവരകൊണ്ടയും അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam