മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആലുവയിലെ വീട്ടുമുറ്റത്ത് വീണ്ടും മലമ്പാമ്പ്; ഇത് മൂന്നാം തവണ

OCTOBER 22, 2026, 10:10 PM

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആലുവയിലെ വീട്ടുവളപ്പിൽ വീണ്ടും മലമ്പാമ്പിനെ കണ്ടെത്തി. ബുധനാഴ്ച രാത്രി വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് പാമ്പ് നീങ്ങുന്നത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. 

തുടർന്ന് അറിയിച്ചതനുസരിച്ച് സർപ്പ വോളന്റിയർ ബിനു സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം സതീശന്റെ വീട്ടുവളപ്പിൽ നിന്ന് മലമ്പാമ്പിനെ പിടികൂടുന്നത് ഇത് മൂന്നാം തവണയാണ്.

മുഖ്യമന്ത്രിയുടെ വീടിന് സമീപത്തുകൂടിയാണ് ചെങ്ങൽ തോട് ഒഴുകുന്നത്. തോടിനോട് ചേർന്ന് പാടശേഖരവുമുണ്ട്. ഈ പ്രദേശത്തുനിന്നാകാം പാമ്പ് വീട്ടുവളപ്പിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam