ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

NOVEMBER 13, 2026, 3:48 AM

കൊല്ലം: ചടയമംഗലത്ത് 13 വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ടാനച്ഛനെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ.കൊല്ലം റൂറൽ എസ് പിയുമായി ഫോണിൽ സംസാരിച്ചാണ് മുഖ്യമന്ത്രി പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്.

ചടയമംഗലം കുരിയോടിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.മദ്യലഹരിയിൽ വീട്ടിലെത്തിയ രണ്ടാനച്ഛൻ രാജേഷ് മുറിയിലുണ്ടായിരുന്ന കുട്ടിയെ വസ്ത്രത്തിൽ പിടിച്ച് തൂക്കിയെടുത്ത് ഹാളിൽ എത്തിക്കുകയും, തുടർന്ന് വസ്ത്രം ഊരിമാറ്റി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയുമായിരുന്നു. 

ആദ്യ വിവാഹത്തിലെ മകനോടുള്ള ഇഷ്ടക്കേടാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. രാജേഷ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നും അമ്മ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam