തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്കായി പുതിയ വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭയുടെ അനുമതി.24 പുതിയ ഇന്നോവ കാറുകൾ വാങ്ങാനാണ് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ മന്ത്രിമാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് കാലപ്പഴക്കം സംഭവിച്ചതിനാലാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് നൽകിയിരിക്കുന്ന വിശദീകരണം.
നേരത്തെ മന്ത്രിമാർ പുതിയ വാഹനം വാങ്ങില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വാഹനങ്ങളുടെ അവസ്ഥയും യാത്രാ സൗകര്യവും കണക്കിലെടുത്താണ് ഇപ്പോൾ തീരുമാനം മാറ്റിയിരിക്കുന്നത്.
പുതിയ വാഹനങ്ങൾ വാങ്ങുന്നതിനായി 9.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.24 പുതിയ ഇന്നോവ കാറുകളിൽ 22 എണ്ണം മന്ത്രിമാർക്കും, 2 എണ്ണം സർക്കാരിന്റെ ഔദ്യോഗിക അതിഥികൾക്കുമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
