​ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം 

NOVEMBER 13, 2026, 7:12 AM

പെരുമ്പാവൂർ:  കുറുപ്പംപടിയിൽ ​ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.  സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്.

കുറുപ്പംപടി - കുറിച്ചിലക്കോട് റോഡിൽ കുറുപ്പംപടി ടൗണിനു സമീപമാണ് അപകടമുണ്ടായത്. കോടനാട് ഭാഗത്തുനിന്ന് വരികയായിരുന്നു ബൈക്കും ഓട്ടോറിക്ഷയും.  മുൻപിൽ പോയ ഓട്ടോറിക്ഷ വലതുവശത്തുള്ള ഇടറോഡിലേക്കു തിരിഞ്ഞപ്പോൾ പിന്നാലെ വന്ന ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

 വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്‌സ് ആൻഡ് അപ്ലൈഡ് സയൻസസിലെ ഒന്നാം വർഷം സോഷ്യോളജി വിദ്യാർഥിനി റിയ റോയ്(18) ആണ് മരിച്ചത്.  ബൈക്ക് ഓടിച്ചിരുന്ന ഒന്നാം വർഷ ബികോം വിദ്യാർഥി രായമംഗലം പ്ലാപ്പറമ്പിൽ അലൻ ജോർജ് റോയിയെ (18) പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

vachakam
vachakam
vachakam

 ഇരുവരും റോഡിൽ തലയിടിച്ചു വീണു. റിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വൈക്കം പാറയ്ക്കൽ ആനിക്കാട് റോയിയുടെ മകളാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam