ചോറ്റാനിക്കരയിൽ വീണ്ടും ജയറാമിന്റെ ചെണ്ടമേളം; പവിഴമല്ലിത്തറയിൽ ഇത് പതിമൂന്നാം തവണ

OCTOBER 19, 2026, 12:06 AM

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പവിഴമല്ലിത്തറ മേളത്തിന് ഇത്തവണയും നടൻ ജയറാം നേതൃത്വം നൽകും. പതിമൂന്നാം തവണയാണ് ജയറാം മേളപ്രമാണിയാകുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നൂറ്റമ്പതിലേറെ വാദ്യകലാകാരന്മാർ മേളത്തിൽ അണിനിരക്കും.

മേളത്തിന് മുന്നോടിയായി ജയറാം ചോറ്റാനിക്കര ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ചെറുപ്പം മുതൽ ഓടിക്കളിച്ചു വളർന്ന തിരുനടയാണ് ചോറ്റാനിക്കരയെന്നും ഇവിടെ മേളം അവതരിപ്പിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രഗത്ഭരായ നിരവധി കലാകാരന്മാർക്കൊപ്പം മേളത്തിൽ പങ്കെടുക്കാൻ കഴിയുന്നതിന്റെ സന്തോഷവും ജയറാം പങ്കുവെച്ചു.

സിനിമയ്ക്കൊപ്പം ചെണ്ടവാദനത്തിലും ഏറെ താൽപര്യമുള്ള താരമാണ് ജയറാം. സിനിമയിലെത്തിയ ശേഷമാണ് അദ്ദേഹം ഔപചാരികമായി ചെണ്ട പഠിക്കാൻ തുടങ്ങിയത്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉൾപ്പെടെയുള്ള പ്രഗത്ഭരുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം.

vachakam
vachakam
vachakam

2017ൽ കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ നടന്ന പാണ്ടിമേളത്തിലൂടെയായിരുന്നു ജയറാമിന്റെ അരങ്ങേറ്റം. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ ശിക്ഷണത്തിൽ 101 വാദ്യകലാകാരന്മാർക്കൊപ്പമായിരുന്നു ആ അരങ്ങേറ്റം. അതിനുമുമ്പുതന്നെ പഞ്ചാരിമേളത്തിൽ നിരവധി വേദികളിൽ അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ‘സ്വപാനം’ എന്ന ചിത്രത്തിൽ ചെണ്ടകലാകാരനായും ജയറാം വേഷമിട്ടിട്ടുണ്ട്.

മലയാള സിനിമയെക്കാൾ ഇപ്പോൾ മറ്റു ഭാഷാ ചിത്രങ്ങളിലാണ് ജയറാം സജീവമായിരിക്കുന്നത്. ‘ആശകൾ ആയിരം’ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. മകൻ കാളിദാസ് ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam