ദേവി പദുകോൺ സിങ്, രണ്ടാമത്തെ മകളെ പരിചയപ്പെടുത്തി ദീപികയും രൺവീറും

OCTOBER 21, 2026, 12:02 AM

വിജയദശമി ദിനത്തിൽ തങ്ങളുടെ രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും. 'ദേവി പദുകോൺ സിങ്' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷമുള്ള ആദ്യ കുടുംബചിത്രവും താരങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു.

'സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും... ദേവി പദുകോൺ സിങ്' എന്ന കുറിപ്പോടെയാണ് ദീപിക ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ രൺവീറും ദീപികയും മൂത്തമകൾ ദുവയും ദേവിയും ഒരേനിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. രൺവീർ ദുവയെയും ദീപിക ദേവിയെയും കൈയിൽ ചേർത്തുപിടിക്കുന്നതായി ഫോട്ടോയിൽ കാണാം.

സെപ്റ്റംബർ 19-നാണ് ദമ്പതികൾക്ക് രണ്ടാമത്തെ മകൾ പിറന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2018 നവംബർ 14-ന് ഇറ്റലിയിലെ ലേക്ക് കോമോയിലായിരുന്നു ദീപികയുടെയും രൺവീറിന്റെയും വിവാഹം. കൊങ്കണി, സിന്ധി ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നിരുന്നത്. 2024 സെപ്റ്റംബർ എട്ടിനാണ് ഇവരുടെ ആദ്യത്തെ മകൾ ദുവ ജനിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam